
റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) ആയി ബഷീര്‍ അഹമ്മദിനെ നിയമിച്ചു. 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. കാലാവധി പൂര്‍ത്തിയാക്കി അബു മാത്തന്‍ ജോര്‍ജ് മടങ്ങിയ ഒഴിവിലാണ് ബഷീര്‍ അഹമദിന് നിയമനം. വിദേശകാര്യ മന്ത്രാലയത്തിലും വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും സേവനം അനുഷ്ഠിച്ചിരുന്നു. ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി പദവിയില്‍ നിന്നാണ് റിയാദിലെത്തുന്നത്.

ഇന്ത്യയുടെ ബഹുരാഷ്ട്ര സാമ്പത്തിക നയതന്ത്രവുമായി ബന്ധപ്പെട്ട പ്രമുഖ വിഷയങ്ങള്‍ക്കും ബ്രിക്‌സ് ഉള്‍പ്പെടെയുള്ള ആഗോള കൂട്ടായ്മകളിലെ ഇന്ത്യയുടെ പങ്കാളിത്തത്തിനും നേതൃത്വം നല്‍കിയത് ബഷീര്‍ അഹമ്മദാണ്. വിദേശകാര്യ മന്ത്രാലയത്തിലെ യുഎന്‍ പൊളിറ്റിക്കല്‍ ഡിവിഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ 2021-24 കാലഘട്ടം ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-സൗദി നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് വളരുന്ന സാഹചര്യത്തിലാണ് ബഷീര്‍ അഹമ്മദിന്റെ നിയമനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും സൗദിയിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ നയതന്ത്ര പരിചയം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






