Sauditimesonline

ISLAHI
പ്രവാചക ദര്‍ശനം പ്രാവര്‍ത്തികമാക്കാന്‍ ആഹ്വാനം; റിയാദില്‍ ഐ.എസ്.എം സംഗമം

‘ഗ്ലാഡ് എഡ്യൂക്കേഷന്‍’ ബിരുദദാന സംഗമം

റിയാദ്: പ്രവാസലോകത്തെ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് സജീവ സാന്നിധ്യമായ ഐസിഎഫ് ‘ഗ്ലാഡ് എഡ്യൂക്കേഷന്‍’ പദ്ധതിക്കു കീഴിലെ വിവിധ ട്രെയിനിങ് കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാന സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് മര്‍കസ് ഐടിയുമായി സഹകരിച്ച് പ്രവാസികള്‍ക്കായി നടപ്പിലാക്കിയ നാല് സാങ്കേതിക കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനായി നടന്ന പ്രത്യേക ചടങ്ങില്‍ നിര്‍വഹിച്ചു.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും സാങ്കേതിക പരിജ്ഞാനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വിജ്ഞാന പദ്ധതികള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ സി-ഡിറ്റ് ആന്‍ഡ് അക്ഷയ ഡയറക്ടര്‍ ഡോ. എം. അബ്ദുല്‍ റഹ്മാന്‍, മര്‍കസ് ഐടിഐ പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി, നിസാര്‍ സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, ശരീഫ് കാരശ്ശേരി, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു. ഹമീദ് പരപ്പ സ്വാഗതവും ഫാറൂഖ് കവ്വായി നന്ദിയും പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സംഘടനാ ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.

വരും ദിവസങ്ങളില്‍ പ്രവാസലോകത്തെ യുവതലമുറയ്ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അനുയോജ്യമായ കൂടുതല്‍ നവീന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഗ്ലാഡ് എഡ്യൂക്കേഷന്‍ വിപുലമായി അവതരിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top