
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവര്‍ത്തകരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ‘പ്രതീക്ഷ’ വിദ്യാഭ്യാസ പുരസ്കാരം കോഴിക്കോട് ജില്ലയിലെ 19 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടി ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികള്‍ക്കാണ് ക്യാഷ് അവാര്‍ഡും മൊമെന്റോയും സമ്മാനിച്ചത്. ഈ വര്‍ഷം 232 വിദ്യാര്‍ഥികളാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഇതില്‍ റിയാദില്‍ 16 കുട്ടികള്‍ക്ക് നേരത്തെ പുരസ്കാരങ്ങള്‍ കൈമാറിയിരുന്നു. കേരളത്തിലുടനീളമുള്ള 216 വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന വിതരണ ചടങ്ങുകളുടെ ഭാഗമായാണ് കോഴിക്കോട് ഉപഹാരങ്ങള്‍ നല്‍കിയത്. മറ്റു ജില്ലകളിലെ പുരസ്കാര വിതരണം വരും ദിവസങ്ങളില്‍ നടക്കും.

ചടങ്ങില്‍ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജീവന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം റഹ്മത്തുള്ള, പ്രിയേഷ്, കേളി ബദിയ ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ. എന്‍., സുരേന്ദ്രന് ആനവാതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി ട്രഷറര്‍ മധു ബാലുശ്ശേരി സ്വാഗതവും ജില്ലാ കോഓര്‍ഡിനേറ്റര്‍ ചെക്കുട്ടി നന്ദിയും രേഖപ്പെടുത്തി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






