
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫഌവറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിപണനമേള ‘ഫോര്‍ മെഗാ ഡേയ്സ്. റിയാദ്, ജുബൈല്‍, ഹായില്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ ഷോറൂമുകളില്‍ പ്രമുഖരുടെയും ഉപഭോക്താക്കളുടെയും വന്‍ പങ്കാളിത്തത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറിയത്.

റിയാദ് ബത്ഹ സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരായ ജയന് കൊടുങ്ങല്ലൂര്‍, വി.ജെ. നസറുദ്ദീന്‍, സാമൂഹികപ്രവര്‍ത്തകരായ റാഫി പാങ്ങോട്, റഷീദ് ദയ, സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നൗഷാദ്, സ്റ്റോര്‍ മാനേജര്‍ അനസ് എന്നിവര്‍ പങ്കെടുത്തു.

ജുബൈല്‍ സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സീനിയര്‍ സ്റ്റാഫ് മൊയ്തീന് കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റോര്‍ മാനേജര്‍ ഹനീഫ് കമ്പായത്തില്‍ നേതൃത്വം നല്കി. നജീബ്, അന്‍ഷാദ്, സലാം ആലപ്പുഴ (ഒ.ഐ.സി.സി), സഈദ് അലവി (കെ.എം.സി.സി), ശിഹാബ് (ഗള്‍ഫ് മാധ്യമം), രാകേഷ് (നൂപുരധ്വനി ആര്‍ട്സ് ആന്റ് ഡാന്‍സ്), ബൈജു, തോമസ് (ജുബൈല്‍ മലയാള സമാജം), കിഷോര്‍ (സാറ്റ), സോണിയ (ഡബ്ല്യു.എം.എഫ്), സജിത് (നവോദയ), സൈഫു, സാറ ടീച്ചര്‍, ശംസുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

ഹായില്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ സ്റ്റോര്‍ മാനേജര്‍ മനോജ് നേതൃത്വം നല്കി. ഹബീബ് ക്ലിനിക് എം.ഡി നിസാം അലി പറക്കോട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെനിരവധി പ്രമുഖര്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നാല് ദിവസങ്ങളിലായിരുന്നു വിലക്കിഴിവിന്റെ ഫെസ്റ്റിവല്‍. ഫാഷന്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ലഗേജുകള്‍, വാച്ചുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമായി ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്. പുതിയ ഓഫറുകളും പ്രൊമോഷനുകളും രാജ്യത്തെ മുഴുവന്‍ സിറ്റി ഫഌവര്‍ സ്റ്റോറുകളിലും തുടരുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






