Sauditimesonline

wafa qasar
ഹൈപ്പര്‍ അല്‍ വഫ സുവൈദിയിലെ ഖസര്‍ മാളില്‍ ഉദ്ഘാടനം ചെയ്തു

ഹൈപ്പര്‍ അല്‍ വഫ സുവൈദിയിലെ ഖസര്‍ മാളില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: റിയാദിലെ ഷോപ്പിങ് മേഖലയ്ക്ക് പുതിയ ഉണര്‍വേകി ഹൈപ്പര്‍ അല്‍ വഫയുടെ പതിനഞ്ചാമത് ശാഖ സുവൈദിയിലെ ഖസര്‍ മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 26 വ്യാഴം രാവിലെ 11ന് ആയിരുന്നു ഉദ്ഘാടനം.

ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബര്‍ 30 വരെ അഞ്ച് ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ആകര്‍ഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങള്‍, പഴംപച്ചക്കറികള്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ ശാഖ സജ്ജമാക്കിയിരിക്കുന്നത്.

ഖസര്‍ മാളിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് മൂന്ന്, നാല് നമ്പര്‍ ഗേറ്റുകളിലൂടെ എളുപ്പത്തില്‍ പ്രവേശിക്കാം. വിശാലമായ പാര്‍ക്കിങ് സൗകര്യവും മാളില്‍ ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിങ് അനുഭവം സ്വന്തമാക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഹൈപ്പര്‍ അല്‍ വഫ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top