Sauditimesonline

nrk
എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

നെസ്‌റ്റോ ഹൈപ്പര്‍ സൗജന്യ ഹോം ഡെലിവറി

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സൗജന്യ ഹോം ഡെലിവറി ആരംഭിച്ചു. 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹോം ഡെലിവറി വ്യാപിപ്പിച്ചത്. റിയാദില്‍ നെസ്‌റ്റോയുടെ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളുടെ 20 കിലോ മീറ്റര്‍ ചുറ്റളവില്‍ വിതരണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. അല്‍ ഖര്‍ജിലും സൗജന്യ ഹോം ഡെലിവറി സേവനം ലഭ്യമാണ്. സേവനം ആവശ്യമുളളവര്‍ അസീസിയ (0572774209), ബത്ഹ (0555138293), മലസ്, (0534929774), സനഇയ്യ (0555243580), ബത്ഹ വില്ലാജിയോ മാള്‍ (0555196457), അല്‍ ഖര്‍ജ് (0555211839) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ചുരുങ്ങിയത് 250 റിയാലിന് പര്‍ചേസ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കാണ് സൗജന്യ ഹോം ഡെലിവറിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top