Sauditimesonline

MARKAZ RIYADH
റമദാന്‍ സഹിഷ്ണുതയുടെ പാഠം: മര്‍കസ് റിയാദ് ഗ്രാന്‍ഡ് ഇഫ്താര്‍

‘ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ -ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് അധികൃതര്‍

നൗഫല്‍ പാലക്കാടന്‍.

റിയാദ്: ‘മുന്‍നിര നായകരെ… നിങ്ങളുടെ ധൈര്യത്തിനും കഠിനാധ്വാനത്തിനും കരുതലിനും ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ ജീവന്‍ പണയപ്പെടുത്തി കോവിഡ് പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ അയച്ച അഭിനന്ദന സന്ദേശമാണിത്. ഇന്നലെ മുതല്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഫര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്ക് അഭിനന്ദന സന്ദേശം കിട്ടി. പ്രതിസന്ധി ഘട്ടത്തില്‍ സേവനം ചെയ്യുന്നവര്‍ക്ക് ലഭിച്ച അഭിനന്ദനം കൂടുതല്‍ ഊര്‍ജം പകരുന്നതാണെന്ന് റിയാദിലെ വിവിധ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ചികിത്സക്കായി എത്തുന്നവര്‍ പലരും ഇത് പോലെ നല്ല വാക്കുകള്‍ പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നുണ്ട്. വൈറസ് ബാധ ഉള്‍പ്പടെ അപകട സാധ്യത ഏറെയുള്ള മേഖലയില്‍ ജോലിചെയ്യുന്നവരെ സമൂഹവും സര്‍ക്കാരും തിരിച്ചറിയുന്നു എന്നത് വലിയ സന്തോഷം പകരുന്നതാണെന്ന് റിയാദിലെ മലയാളി നഴ്‌സുമാരായ മിതു രാജേഷ്, അഞ്ചു അനൂപ്, ചിഞ്ചു ജേക്കബ്, സിജി എന്നിവര്‍ സൗദി ടൈംസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top