
റിയാദ്: ഇന്ത്യയിലുളള ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ സംഘം ഈ ആഴ്ച സൗദിയിലെത്തും. കേരളത്തിലുളളവര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നു റിയാദിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാര്‍ഷിക അവധിയില്‍ പോയി മടങ്ങി വരാന്‍ കഴിയാത്ത സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാനുളള നടപടി ഒരു മാസമായി ദല്‍ഹിയിലെ ഹെല്‍ത്ത് എംപ്‌ളോയ്‌മെന്റ് ഓഫീസ് തുടങ്ങിയിരുന്നു. തെരഞ്ഞെടുത്ത 1,931 പേരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇവരെയാണ് മടക്കികൊണ്ടുവരുന്നത്.

മെയ് 13ന് ആദ്യ ബാച്ചും 16ന് രണ്ടാമത്തെ ബാച്ചും ഇന്ത്യയില്‍ നിന്നു സൗദിയിലെത്തും. ഇതിനുളള ഒരുക്കങ്ങളാണ് നടക്കുന്നത്. യാത്ര സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇ മെയില്‍ സന്ദേശം നല്‍കി. തീയതിയില്‍ മാറ്റം ഉണ്ടായാല്‍ അറിയിക്കുമെന്നും സന്ദേശത്തിലുണ്ട്.
റീ എന്‍ട്രി വിസയില്‍ ഇന്ത്യയില്‍ അവധിയിലുളള സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്നവരെയാണ് മടക്കി കൊണ്ടുവരുന്നത്. കൊച്ചിയില്‍ നിന്നു പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ദക്ഷിണേന്ത്യയിലെ മറ്റെരു സംസ്ഥാനത്തു നിന്നുകൂടി ജീവനക്കാരെ കയറ്റാനാണ് സാധ്യത. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ അവധികഴിഞ്ഞും മടങ്ങിയെത്താന്‍ കഴിയാത്തവര്‍ക്കാണ് ആരോഗ്യ മന്ത്രാലയം ദല്‍ഹിയിലെ സൗദി എംബസിയുമായി ഏകോപനം നടത്തി പ്രത്യേക സര്‍വീസ് നടത്തുന്നത്. വിമാന സര്‍വീസിന് ഇന്ത്യ അനുമതി നല്‍കിയതായാണ് വിവരം. ഇന്ത്യയിലുളള ആരോഗ്യ പ്രവര്‍ത്തകരെ സൗദിയിലെത്തിച്ച് അവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനാണ് പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






