Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

മയക്കുമരുന്ന് കടത്ത്; ഒരു മാസത്തിനിടെ 196 കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരു മാസത്തിനിടെ 196 കളളക്കടത്തു സംഘങ്ങളെ പിടികൂടിയതായി അതിര്‍ത്തി സുരക്ഷാ സേന. ഹഷീഷ് ഉള്‍പ്പെടെയുളള മയക്കു മരുന്നുകള്‍ ഇവരില്‍ നിന്നു പിടിച്ചെടുത്തതായും സുരക്ഷാ സേന വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളായ ജസാന്‍, നജ്‌റാന്‍, അസീര്‍, തബൂക് എന്നീ നഗരങ്ങളിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 937 കിലോ ഹഷീഷ്, 19 ടണ്‍ ഉത്തേജക സസ്യമായ ഖാത്ത്, 6.4 ലക്ഷം കാപ്‌സ്യൂളുകകള്‍, 6.8 ടണ്‍ കറുപ്പ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് അതിര്‍ത്തി രക്ഷാ സേനാ വക്താവ് ലഫ്റ്റനന്റ് ജനറല്‍ മിസ്ഫര്‍ അല്‍ ഖുറൈനി പറഞ്ഞു.

രാജ്യത്തിന്റെ കര, നാവിക അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിശോധനകളും പട്രോളിംഗും തുടരുകയാണ്. സമുദ്രമാര്‍ഗം കളളക്കടത്തു തടയുന്നതിന് പ്രത്യേകം നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടു്ണ്ടന്ന് സേനാ വക്താവ് പറഞ്ഞു. അയല്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു പുറമെ ഇവരെ സഹായിച്ച സ്വദേശികളെയും അറസ്റ്റ് ചെയ്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇവരെ കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top