Sauditimesonline

riyadh airport
വിമാനത്തില്‍ പെരുമാറ്റ ദൂഷ്യം; മൂന്ന് യാത്രക്കാര്‍ക്ക് 10,000 റിയാല്‍ വീതം പിഴ

സിനിമാ വ്യവസായം പ്രോത്സാഹിപ്പിക്കും; സൗദി ഫിലിം അതോറിറ്റി

റിയാദ്: സൗദി ഫിലിം അതോറിറ്റി പുതിയ ഡയറക്ടര്‍മാരെ നിയമിച്ച് പുനസംഘടിപ്പിച്ചു. ചലചിത്ര വ്യവസായം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കിയത്. സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ ചെയര്‍മാനും സഹമന്ത്രി ഹമീദ് ബിന്‍ മുഹമ്മദ് ഫായിസ് വൈസ് ചെയര്‍മാനുമായ ഡയറക്ടര്‍ ബോര്‍ഡാണ് രൂപീകരിച്ചത്. രാജ്യത്തെ പ്രഥമ വനിതാ സംവിധായക ഹൈഫ ബിന്ത് അബ്ദുള്‍റഹ്മാന്‍ അല്‍ മന്‍സൂര്‍, മൊഹിയുദ്ദീന്‍ ബിന്‍ സാലിഹ് കമല്‍, അമണ്ട നെവില്‍, മുഹമ്മദ് ബിന്‍ യൂസഫ് അല്‍ ഖുറൈജി, ആമിര്‍ ബിന്‍ ജാസിം അല്‍ ഹമൂദ് എന്നിവരാണ് മറ്റു അംഗങ്ങള്‍.

സിനിമാ നിര്‍മാണം, ദേശീയ, അന്തര്‍ദേശീയ രംഗങ്ങളില്‍ സൗദി സിനിമകളെ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ഫിലം അതോറിറ്റി ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരം ശേഖരിക്കുക, ധനസഹായവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക, ചലച്ചിത്രമേഖലയ്ക്ക് ആവശ്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക, സിനിമാ നിര്‍മിക്കാന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും കമ്പനികളെയും പ്രേരിപ്പിക്കുക, ചലച്ചിത്രങ്ങളുടെ ഉള്ളടക്കം വികസിപ്പിക്കുക, പരിശീലനം, സ്‌കോളര്‍ഷിപ്പ്, ബൗധിക സ്വത്തവകാശം സംരിക്കുക തുടങ്ങി സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട സമഗ്രമായ ഇടപെടലുകള്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന്് സിഇഒ അബ്ദുല്ല അല്‍ ആയാഫ് അല്‍ ഖഹ്താനി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top