
റിയാദ്: സൗദിയിലെ സര്‍ക്കാര്‍ സര്‍വീസിലുളള സ്വദേശി വനിതകളിലേറെയും ഉന്നത ബിരുദം നേടിയവരാണെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം. സര്‍ക്കാര്‍ ജീവനക്കാരില്‍ 41 ശതമാനം വനിതകളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്വദേശി വനിതകളില്‍ 86 ശതമാനം ഡിപ്‌ളോമ മുതല്‍ ഡോക്ടറേറ്റ് വരെ യോഗ്യതയുളളവരാണ്. പുരുഷന്‍മാരില്‍ 68.2 ശതമാനമാണ് ഇതേ യോഗ്യതയുളള സര്‍ക്കാര്‍ ജീവനക്കാര്‍. രാജ്യത്തെ സര്‍ക്കാര്‍ മേഖലയില്‍ 12.17 ലക്ഷം ജീവനക്കാരാണുളളത്. ഇതില്‍ 5.01 ലക്ഷം വനിതകളാണ്. വനിതകളില്‍ 3.22 ലക്ഷം പേര്‍ ബിരുദ ധാരികളാണ്. പുരുഷന്‍മാരെക്കാള്‍ 13.7 ശതമാനം വനിതാ ബിരുദ ധാരികളാണ് സര്‍ക്കാര്‍ സര്‍വീസിലുളളത്.

ബിരുദാനന്തര ബിരുദം നേടിയവരില്‍ 0.4 ശതമാനം മാത്രമാണ് സ്ത്രീകളെക്കാള്‍ കൂടുതലുളളത്. ഡോക്ടറേറ്റ് നേടിയ 14096 പുരുഷന്‍മാരും 7882 വനിതകളും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും സിവില്‍ സര്‍വീസ് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മാത്രമായിരുന്നു സൗദി വനിതകള്‍ നേരത്തെ ജോലി ചെയ്തിരുന്നത്. എന്നാല്‍ സുരക്ഷാ സേന ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും നിയമനം നല്‍കിയതോടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ 40 ശതമാനത്തിന് മുകളില്‍ വനിതാ സാന്നിധ്യം ലഭ്യമായത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






