Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

മൂന്ന് പതിറ്റാണ്ട് പ്രവാസം; ഷഫീഖ് ഹസ്സന്‍ നാട്ടിലേക്ക് മടങ്ങി

റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് കോഴിക്കോട് ഫറോക്ക് സ്വദേശി ഷഫീഖ് ഹസ്സന്‍ വേങ്ങാട്ട് നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലും റിയാദിലുമായി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ ഷഫീഖ് ഹസ്സന്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.

എഫ് ഐ ആര്‍ സി ഷഫീഖ് ഹസ്സന് യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡന്റ് ഹസനുല്‍ ബന്ന പൊയില്‍തൊടി അധ്യക്ഷത വഹിച്ചു. നജ്മുദ്ധീന്‍ കുന്നുമ്മല്‍, ഷഹീര്‍ വേങ്ങാട്ട്, അമീര്‍ സാബു പൊയില്‍തൊടി, മുനവ്വര്‍ തൊണ്ടിയില്‍, സി. കെ ഫൈസല്‍, നജ്മുദ്ധീന്‍ കുപ്പാട്ടില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട്ട് സ്വാഗതം പറഞ്ഞു. ഷഫീഖ് ഹസ്സന്‍ യാത്രയപ്പിന് നന്ദി പറഞ്ഞു.

1992 ആദ്യം ജിദ്ദയിലെത്തി. പത്ത് വര്‍ഷം ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. 2002ല്‍ റിയാദിലേക്ക് ട്രാന്‍സ്ഫര്‍ ആയി. തുടര്‍ന്ന് റിയാദ് മെര്‍ക്ക് ഷാര്‍പ്പ് ആന്റ് ഡോംപ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇവിടെ 20 വര്‍ഷം മെഡിക്കല്‍ വിഭാഗത്തില്‍ അഡ്മിന്‍ മാനേജരായിരുന്നു.

റിയാദിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിശബ്ദ സേവനം അനുഷ്ടിച്ചിരുന്ന ഷഫീഖ് ഹസ്സന്‍ നാട്ടുകാരുടെ കൂട്ടായ്മയായ ഫറോക്ക് ഇസ്ലാമിക് റിലീഫ് സെന്ററിന്റെ (എഫ്. ഐ. ആര്‍.സി) പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ പദവികളും വഹിച്ചിരുന്നു. സിജി റിയാദ്, കോഴിക്കോടെന്‍സ് തുടങ്ങി വിവിധ സംഘടനകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കുടുംബ കൂട്ടായ്മയായ വേങ്ങാട്ട് കുടുംബ സമിതിയുടെ ഗള്‍ഫ് മേഖലയുടെ പ്രസിഡന്റ് കൂടിയാണ്. കെ എം സി സി പ്രവര്‍ത്തനങ്ങളുമായും സഹകരിച്ചിരുന്നു. ഷക്കീല ബാനുവാണ് ഭാര്യ. ഷാജില്‍ ഹസ്സന്‍ , സഹല്‍ ഷഫീഖ് , ഷസാദ് ഹസ്സന്‍ എന്നിവര്‍ മക്കളാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top