Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

അറബി കാലിഗ്രഫി: ലുലു ഹൈപ്പറിന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരം

റിയാദ്: അറബി കാലിഗ്രാഫിയുടെ പൈതൃകവും സംസ്‌കാരവും പ്രചരിപ്പിക്കാന്‍ മുന്‍കൈ എടുത്ത സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരം. നൂതന ആശയങ്ങളും പിന്തുണയും നല്‍കി അറബി കാലിഗ്രാഫിയെ പ്രോത്സാഹിപ്പിച്ചതിനുളള പ്രശംസാ ഫലം സാംസ്‌കാരിക മന്ത്രി പ്രിന്‍സ് മുഹമ്മദ് അബ്്വുല്ല ഫര്‍ഹാനെ പ്രതിനിധീകരിച്ച സഹമന്ത്രി ഹമദ് ബിന്‍ മുഹമ്മദ് ഫയാസ ലുല സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദിന് സമ്മാനിച്ചു. റിയാദ് ദേശീയ മ്യൂസിയം അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉപഹാരം സമ്മാനിച്ചത്. 2021 അറബി കലാഗ്രഫി വര്‍ഷമായി ആചരിക്കുകയാണ്. സാംസ്‌കാരിക വകുപ്പ് നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ലുലു ഗ്രൂപ്പിന് പ്രശംസാ ഫലകം സമ്മാനിച്ചത്.

കാമ്പയിനില്‍ പങ്കെടുത്ത ഏക റീട്ടെയില്‍ ഗ്രൂപ്പാണ് ലുലു. രാജ്യത്തെ 24 ലുലു സ്‌റ്റോറുകളിലും ഇതിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ ഒരുക്കിയിരുന്നു. ഷോപ്പിംഗ് ബാഗുകളില്‍ അറബി കാലിഗ്രഫി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ലുലുവിന് അംഗീകാരം

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top