
റിയാദ്: സൗദിയില്‍ പൊതു ഉദ്യാനങ്ങളുടെ എണ്ണവും സൗകര്യങ്ങളും വര്‍ധിച്ചതായി നഗര കാര്യ മന്ത്രാലയം. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ പാര്‍ക്കുകള്‍ നിര്‍മിച്ചതായും മന്ത്രാലയം അറിയിച്ചു.

ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ജനങ്ങളുടെ മാനസിക ഉല്ലാസം ഉറപ്പു വരുത്താനുമാണ് രാജ്യത്ത് പൊതു ഉദ്യാനങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം 230 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പാര്‍ക്കുകള്‍ നിര്‍മിക്കും. കഴിഞ്ഞ വര്‍ഷം 8 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ റിയാദ് മുനിസിപ്പാലിറ്റി ഉദ്യാനം നിര്‍മിച്ചിരുന്നു. ഈ വര്‍ഷം കൂടുതല്‍ പുതിയ പൂന്തോട്ടങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും. മക്ക നഗരസഭ 2268 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്കുകള്‍ നിര്‍മിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ 9000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പുതിയ പാര്‍ക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ജിദ്ദ ഗവര്‍ണറേറ്റ്, മദീന മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തില്‍ 32,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് പൂര്‍ത്തിയാക്കിയത്. ഇവിടങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉദ്യാനത്തിനുളള പദ്ധതികള്‍ നടപ്പിലാക്കുമെന്നും നഗരകാര്യ മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






