റിയാദ്: വ്യോമയാന മേഖലയില്‍ 5000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായി സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. പതിനായിരം തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
പത്തു വര്‍ഷത്തിനകം സൗദി വിമാനത്താവളങ്ങളില്‍ 30 കോടി യാത്രക്കാരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന വിധം ശേഷി ഉയര്‍ത്തും. സൗദിയില്‍ നിന്ന് 250 അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുകയാണ് ലക്ഷ്യമെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എയര്‍ കാര്‍ഗോയുടെ ശേഷി വര്‍ധിപ്പിക്കും. പ്രതിവര്‍ഷം 45 ടണ്‍ ലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ സൗകര്യം ഒരുക്കും.
വ്യോമയാന രംഗത്ത് ദേശീയ, അന്തര്‍ദേശീയ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ വ്യോമയാന രംഗത്തെ വിവിധ മേഖലകളില്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും. ഗതാഗതം, ലോജിസ്റ്റിക് മേഖലകള്‍ ശക്തമാക്കും. മികച്ച സേവന ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുളള പരിഷ്‌കരണമാണ് നടപ്പിലാക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ ഏറ്റവും മികച്ച നൂറു എയര്‍പോര്‍ട്ടുകളില്‍ സൗദിയില്‍ നിന്നുള്ള മൂന്നെണ്ണം രണ്ടാം വര്‍ഷവും സ്ഥാനം പിടിച്ചത് നേട്ടമാണെന്നും അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.