
റിയാദ്: സൗദിയില്‍ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാകുന്നു. 24 മണിക്കൂറിനിടെ 5,072 രോഗമുക്തിയാണ് രേഖപ്പെടുത്തിയത്. പുതുതായി 4,535 പേര്‍ക്ക് രോഗം ബാധിക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 8,920 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കൊവിഡ് രോഗ ലക്ഷണമുളള വിദ്യാര്‍ഥികളെ റാപിഡ് ടെസ്റ്റിന് വിധേയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വളരെ വേഗം ഫലം ലഭിക്കുന്നതിനാല്‍ കുട്ടികളെ മറ്റുളളവരുമായി ഇടകലരുന്നത് ഒഴിവാക്കാനാണ് റാപിഡ് ടെസ്റ്റ് നടത്തുന്നത്. കിന്റര്‍ ഗാര്‍ട്ടന്‍ ഉള്‍പ്പെടെയുളള വിദ്യാലയങ്ങള്‍ക്ക് ഇന്നാണ് ഓഫ്‌ലൈന്‍ ക്ലാസ് ആരംഭിച്ചത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






