Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

അതിശൈത്യം വരും ദിവസങ്ങളിലും തുടരും

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശൈത്യമാണ് അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. വടക്കന്‍ നഗരങ്ങളില്‍ അന്തരീക്ഷതാപം മൈനസ് മൂന്ന് ഡിഗ്രിയായി താഴ്ന്നു. മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ തുററൈഫില്‍ 30 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ്. വരും ദിവസങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തലസ്ഥാനമായ റിയാദില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം രേഖപ്പെടുത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ ശീതകാറ്റ് രാജ്യത്തേക്ക് കടന്നതാണ് അതിശൈത്യത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, കുവൈത്തിലും അതിശൈത്യം തുടരുകയാണ്. അടുത്ത കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ശൈത്യമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പല പ്രദേശങ്ങളിലും അന്തരീക്ഷ താപം പൂജ്യം ഡിഗ്രിയിലും താഴെയാണ്. ഈ വര്‍ഷം അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ മുഞറിയിപ്പ് നല്‍കിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top