Sauditimesonline

watches

സൗദി സായുധ സേനയില്‍ വനിതാ സൈനികര്‍

റിയാദ്: സൗദി സായുധ സേനയിലേക്ക് തെരഞ്ഞെടുത്ത വനിതാ ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡ് ആംഡ് ഫോഴ്‌സ് ട്രൈനിംഗ് സെന്ററില്‍ നടന്നു. സായുധ പരിശീലനം നേടിയ വനിതാ സൈനികര്‍ സത്യപ്രതിജ്ഞ ചെയ്ത കരസേനയുടെ ഭാഗമായി. ആംഡ് ഫോഴ്‌സ് ആസ്ഥാനത്ത് നടന്ന ബിരുദ ദാന ചടങ്ങില്‍ സായുധ സേനാ ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഹമദ് അല്‍ ഉമരി മുഖ്യാതിഥിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ വനിതാ ജീവനക്കാര്‍ക്ക് മികച്ച പ്രൊഫഷണല്‍ പരിശീലനം നല്‍കുമെന്ന് സായുധ സേനാ വിദ്യാഭ്യാസ പരിശീലന അതോറിറ്റി മേധാവി മേജര്‍ ജനറല്‍ അദേല്‍ അല്‍ ബലാവി പറഞ്ഞു. സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വനിതാ കേഡറ്റുകള്‍ക്ക് അന്താരാഷ്ട്ര നിലവാരമുളള പരിശീലനം നല്‍കുകയാണ് ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഏകജാലകം വഴിയാണ് സായുധ സേനയിലേക്ക് വനിതകളെ റിക്രൂട് ചെയ്തത്. പരിശീലന കാലത്ത് പ്രതിഭ തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

സൗദി ആര്‍മി, റോയല്‍ സൗദി എയര്‍ ഡിഫന്‍സ്, റോയല്‍ സൗദി നേവി, റോയല്‍ സൗദി സ്ട്രാറ്റജിക് മിസൈല്‍ ഫോഴ്‌സ്, ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസസ് എന്നിവയിലും വനിതകളെ റിക്രൂട് ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top