റിയാദ്: ആഗസ്തില്‍ നടത്തുന്ന പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് സമ്മേനങ്ങള്‍ ആരംഭിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ വരെ യൂണിറ്റ് സമ്മേളനങ്ങളും ജൂലൈ വരെ ഏരിയ സമ്മേളങ്ങളും നടക്കും. കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ സിത്തീന്‍ യൂണിറ്റ് സമ്മേളനം സി കെ രാജു നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠ കുമാര്‍ അധ്യക്ഷത വഹിച്ചു. സിറ്റി യൂണിറ്റ് അംഗം ജ്യോതിലാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ മണി വരവ്‌ചെലവ് റിപ്പോര്‍ട്ടും വൈസ് പ്രസിഡന്റ് പ്രഭാകരന്‍ കണ്ടോന്താര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസിഡന്റായി ജയന്‍ അടൂര്‍, സെക്രട്ടറി മോഹന്‍ ദാസ്, ട്രഷറര്‍ വിനീഷ് എന്നിവരെ തെരഞ്ഞെടുത്തു.
ഏരിയ ആക്ടിങ് സെക്രട്ടറി ഷബി അബ്ദുല്‍ സലാം ഏരിയ സമ്മേളന പ്രതിനിധി പാനല്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ കാഹിം ചേളാരി , ലിപിന്‍ പശുപതി ഏരിയ രക്ഷാധികാരി സമിതി അംഗം ബാലു വേങ്ങേരി, ഷിറാസ് ഖാന്‍ എന്നിവര്‍ സമ്മേളത്തെ അഭിവാദ്യം ചെയ്തു. പുതിയ യൂണിറ്റ് സെക്രട്ടറി മോഹന്‍ദാസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.വത്സന്‍ സ്വാഗതവും മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.