Sauditimesonline

MUSIC
ജിദ്ദയില്‍ 'ഫര്‍ഹത് വതന്‍' അറേബ്യന്‍ സംഗീത വിരുന്ന്

‘വിദ്യാകിരണം’ കേളി പായസ ചലഞ്ച്

റിയാദ്: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിദ്യാകിരണം പദ്ധതിക്ക് സഹായം എത്തിക്കുമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി. ഇതിന്റെ ഭാഗമായി പായസം ചലഞ്ച് നടത്തി പണം സ്വരൂപിച്ചു. നിര്‍ദ്ധന വിദ്യാര്‍ത്ഥികളെ പഠനത്തില്‍ സഹായിക്കാന്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ക്കാണ് സാമ്പത്തിക സഹായം. നേരത്തെ 10 ലക്ഷം രൂപ ‘വിദ്യാകിരണം’ പദ്ധതിക്ക് കേളി സംഭാവന നല്‍കിയിരുന്നു.

കേളിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികാഘോഷം കേളിദിനം-2022 ന്റെ ഭാഗമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പായസ ചലഞ്ച് നടത്തിയത്. പരിപാടിക്ക് സതീഷ്‌കുമാര്‍, സീന സെബിന്‍, മധു ബാലുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top