Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

സൗദിയില്‍ അതിശൈത്യം; സ്‌കൂളുകള്‍ ജനുവരി 23ന് തുറക്കും

സൗദിയില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാനമായ റിയാദില്‍ ഇന്ന് അന്തരീക്ഷ താപം രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. അറാര്‍, തബൂക്, ഹഫര്‍ അല്‍ ബാതിന്‍ എന്നിവിടങ്ങളില്‍ മൈനസ് ഒന്നായിരുന്നു താപനില. അല്‍ ഖസീമില്‍ ഒരു ഡിഗ്രിയും തുറൈഫില്‍ മൂന്ന് ഡിഗ്രിയുമായിരുന്നു അന്തരീക്ഷ താപം. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.

അതിനിടെ, സൗദിയില്‍ കെജി ക്ലാസുകള്‍ മുതല്‍ നാളെ അധ്യായനം ആരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷം 35 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ എത്തുന്നത്. ആദ്യമായി സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും ഇതില്‍ ഉള്‍പ്പെടും. രാജ്യത്തെ 13000 സ്‌കൂളുകളും 4800 കിന്റര്‍ ഗാര്‍ട്ടനുകളും വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കൊവിഡ് പ്രോടോകോളുകള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് വിദ്യാലങ്ങളില്‍ ഒരുക്കിയിട്ടുളളത്. ശൈത്യം തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ വസ്ത്രങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top