
റിയാദ്: വിമാന യാത്രക്ക് ഒരു ഹാന്‍ഡ് ബാഗ് മാത്രം മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വ്യോമയാന മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ഒരു യാത്രക്കാര്‍ രണ്ടും മൂന്നും ഹാന്‍ഡ് ബാഗ് കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനക്ക് കൂടുതല്‍ സമയം ആവശ്യമായി വരും. ഇത് വിമാനത്താവളങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമാകും. കാലതാമസം ഒഴിവാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുമാണ് പുതിയ നടപടി. ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശം പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഒറ്റ ഹാന്‍ഡ് ബാഗ് എന്ന ചട്ടം വിമാനത്താവളങ്ങളും എയര്‍ലൈനുകളും പാലിക്കണം. വിമാനത്തില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ ഹാന്‍ഡ് ബാഗിന്റെ എണ്ണം പരിശോധിക്കുന്നതിനുളള ഉത്തരവാദിത്തം എയര്‍ലൈന്‍ കമ്പനികള്‍ക്കാണെന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
