റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4622 പേര്‍ കൊവിഡ് മുക്തി നേടി. അടുത്ത ആഴ്ചയോടെ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരും ഒമൈക്രോണ്‍ വകഭേദം കണ്ടെത്തുന്നതിന് മുമ്പ് സൗദിയില്‍ കൊവിഡിനെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. രാജ്യം അടുത്ത മാസത്തോടെ ഇതേ നിലയിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവിദഗ്ദന്‍ ഡോ. മാജിദ് അല്‍ ശംറാനി പറഞ്ഞു.
പുതുതായി 4608 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മരിച്ചു. വിവിധ പ്രവിശ്യകളില്‍ 637 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡിനെ തുടര്‍ന്ന് അടച്ച വിദ്യാലയങ്ങള്‍ ജനുവരി 23 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ശൈത്യം പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പല പ്രവിശ്യകളിലും അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും മഞ്ഞുവശഴ്ചയും അനുഭവപ്പെടുന്നുണ്ട്. അതിരാവിലെ വിദ്യാലയങ്ങളിലേക്ക് പോകുന്ന വേളയില്‍ അതിശൈത്യമാണ് അനുഭവപ്പെടും. റിയാദ്, ബുറൈദ, ദമ്മാം, തബൂക്ക്, അല്‍ ജൗഫ്, എന്നിവിടങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.