Sauditimesonline

watches

കേരളത്തില്‍ കൊവിഡ് രൂക്ഷം: സൗദി പ്രവാസികളുടെ യാത്ര മുടങ്ങുന്നു

റിയാദ്: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഗള്‍ഫിലേക്കുളള നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നത് പതിവാകുന്നു. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പുളള കൊവിഡ് പരിശോധനയില്‍ പൊസിറ്റീവ് ഫലമാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. രോഗ ലക്ഷണം ഇല്ലാത്ത പലര്‍ക്കും ഫലം പൊസിറ്റീവ് ആയതോടെ യാത്ര മുടങ്ങി. യുഎഇയിലേക്ക് പോകുന്നവര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കഴിഞ്ഞ ആഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടാനെത്തിയ 24 പേര്‍ക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, സൗദിയിലേക്ക് വരുന്നവര്‍ 48 മണിക്കൂര്‍ മുമ്പ് അംഗീകൃത ലാബോറട്ടറിയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പൊസിറ്റീവ് ആകുന്നവരുടെ യാത്ര മുടങ്ങുക മാത്രമല്ല, പലരും റീ ഫണ്ടില്ലാത്ത എയര്‍ ടിക്കറ്റ് എടുത്തതിനാല്‍ പണവും നഷ്ടമാകും. മാത്രമല്ല, സൗദിയില്‍ അഞ്ച് ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ടിക്കറ്റിനൊപ്പം മുന്‍കൂര്‍ പണമടച്ചാണ് പലരും യാത്രക്ക് തയ്യാറെടുക്കുന്നത്. ഇതും നഷ്ടമാകും. നിലവില്‍ 75,000 രൂപ മുതല്‍ 95,000 രൂപവരെയാണ് കേരളത്തില്‍ നിന്ന് ക്വാറന്റൈന്‍ ഹോട്ടല്‍ സൗകര്യം ഉള്‍പ്പെടെ സൗദിയിലേക്ക് യാത്രാ ചെലവ്. അപ്രതീക്ഷിതമായി കൊവിഡ് ബാധിക്കുന്നവരുടെ യാത്ര മുടങ്ങുന്നു എന്നു മാത്രമല്ല, ഭീമമായ സംഖ്യ നഷ്ടവും സംഭവിക്കുന്നു. അതുകൊണ്ടുതന്നെ വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയും സാമൂഹിക അകലം പാലിച്ച് സുരക്ഷിതരിയിരിക്കണമെന്നും ട്രാവല്‍ രംഗത്തുളളവര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top