Sauditimesonline

Sat, 04 May 2024
watches

പ്രീമിയം ഇഖാമ: കൂടുതല്‍ ആനുകൂല്യങ്ങള്‍ പരിഗണനയില്‍

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കിയ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രീമിയം ഇഖാമ നേടുന്നതിന് വിദേശികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ നടപടി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് സ്വദേശി പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നല്‍കും. ഇതിനുളള ഭേദഗതി പരിഗണനയിലാണെന്ന് പ്രീമിയം ഇഖാമ സെന്റര്‍ അറിയിച്ചു. വിദഗ്ദരും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിക്കുകയും ചെയ്തവരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതും ലക്ഷ്യമാണ്.

അതേസമയം, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ഇഖാമ പുതുക്കാന്‍ കഴിയാത്തവര്‍ അടച്ച ഫീസ് മടക്കി ലഭിക്കും. ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ് പോര്‍ട്ടലില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസ് എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. പേര്, ഇഖാമ നമ്പര്‍, മൊബൈല്‍ നമ്പര്‍, പണം അടച്ച ബാങ്ക്, നേരിട്ട സാങ്കേതിക പ്രശ്‌നത്തിന്റെ രത്‌ന ചുരുക്കം എന്നിവ ഓണ്‍ലൈനില്‍ സമര്‍പ്പിച്ചാണ് അടച്ച പണം മടക്കി ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top