Sauditimesonline

2 pravasi career
പ്രവാസി വെല്‍ഫെയര്‍ 'അണ്‍ബോക്‌സ് ബി.ഐ' പവര്‍ ബി.ഐ വര്‍ക്ക്‌ഷോപ്പ്

റിയാദില്‍ അതിശൈത്യം; വടക്കന്‍ അതിര്‍ത്തിയില്‍ പൊടിക്കാറ്റ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ അതി ശൈത്യവും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ആഞ്ഞു വീശുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

റിയാദിലും പരിസര പ്രദേശങ്ങളിലും അതിശൈത്യം തുടരുകയാണ്. വരും ദിവസങ്ങളില്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അന്തരീക്ഷ താപം മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ അതോറിറ്റി അറിയിച്ചു. വടക്കന്‍ ശീതകാറ്റ് സൗദിയിലേക്ക് പ്രവേശിച്ചതാണ് തലസ്ഥാനമായ റിയാദില്‍ ശീതകാറ്റിന് കാരണം. വെളളി, ശനി ദിവസങ്ങളില്‍ റിയാദില്‍ അതിശൈത്യം അനുഭവപ്പെടുമെന്നും അതോറിറ്റി വ്യക്തമാക്കി.

അതിനിടെ, രാജ്യത്തെ വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. ഉപഗ്രഹങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നല്‍കുന്ന സൂചന ഇതാണെന്നും അതോറിറ്റി വ്യക്തമാക്കി. ജനുവരി 20ന് രാത്രിയോടെ ശക്തമായ കാറ്റ് റിയാദ്, ദമ്മാം മേഖലകളില്‍ വ്യാപിക്കും. ഖഫ്ജി, നൈരിയ, ഹഫര്‍ അല്‍ ബാതിന്‍, റാഫ്അ എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് വീശുമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റും മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top