റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ വിവിധ സേവനങ്ങള്‍ക്ക് മൊബൈല്‍ യൂനിറ്റുകള്‍ അനുവദിക്കുമെന്ന് നഗരസഭ. സലൂണ്‍ ഉള്‍പ്പെടെയുളള സേവനങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്നതിനാണ് പുതിയ പദ്ധതി.
നഗരസഭയുടെ നിയമങ്ങള്‍ക്കു വിധേയമായി റിയാദില്‍ 9 മൊബൈല്‍ സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയത്. പ്ലംബിങ്, ഗാര്‍ഹിക ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയുടെ റിപ്പയറിംഗ്, വാഹനങ്ങളുടെ മെയിന്റനന്‍സ്, ടയര്‍ റിപ്പയറിംഗ്, കാര്‍ വാഷ്, വാഹനങ്ങളിലെ ഓയില്‍ ചെയിഞ്ച്, പുരുഷന്മാരുടെയും കുട്ടികളുടെയും സലൂണ്‍ സേവനങ്ങള്‍ ഷേവിങ്ങ്, ഹെയര്‍ കട്ടിംഗ് സേവനങ്ങള്‍ എന്നിവക്കാണ് മൊബൈല്‍ യൂനിറ്റുകള്‍ അനുവദിക്കുക.
നിലവില്‍ സേവനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു ഒരു വാഹനത്തിനാണ് അനുമതി നല്‍കുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വാഹനം വാടകയ്‌ക്കെടുത്ത് മൊബൈല്‍ യൂനിറ്റ് സജ്ജീകരിക്കാനും അനുമതി നല്‍കും. ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്തും അനുവദിക്കപ്പെട്ട മറ്റു സ്ഥലങ്ങളിലും സേവനം ലഭ്യമാക്കും. സേവന മേഖലയില്‍ സ്ഥാപനം ഇല്ലാത്തവര്‍ക്കും മൊബൈല്‍ സേവനത്തിന് അനുമതി നല്‍കുമെന്ന് നഗരസഭ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.