അല്‍ ഖര്‍ജ്: കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കേളി ഫുട്ബാള്‍ ടൂര്‍ണമെന്റിന് പ്രൗഢോജ്വല തുടക്കം. അല്‍ഖര്‍ജിലെ യമാമ ഗ്രൗണ്ടില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുള്‍ കലാം അദ്ധ്യക്ഷത വഹിച്ചു. സൗദി അറേബ്യയയിലെ അല്‍ നസര്‍ ക്ലബ്ബിന്റെ ജൂനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച മലയാളി ബാലന്‍ മുഹമ്മദ് റാസിന്‍ മുഖ്യാതിഥിയായിരുന്നു.
കേളി ആക്റ്റിംഗ് സെക്രട്ടറി മധു ബാലുശ്ശേരി, ട്രഷറര്‍ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍, ഏരിയ സെക്രട്ടറി രാജന്‍ പള്ളിത്തടം, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലന്‍, ജീവകാരുണ്യ കമ്മറ്റി ആക്റ്റിംഗ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ട്, കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ്,
അല്‍ഖര്‍ജിലെ സൗദി പൗരപ്രമുഖരായ മുഹസിന്‍ അല്‍ ദോസരി, ഫഹദ് അബ്ദുള്ള അല്‍ ദോസരി, അല്‍ഖര്‍ജിലെ ജനകീയ ഡോക്ടര്‍ അബ്ദുള്‍ നാസര്‍, കെഎംസിസി പ്രതിനിധി മുഹമ്മദ് പുന്നക്കാട് ഷബീബ്, അറ്റ്‌ലസ് ഉടമ ഷബീര്‍, ഹാദായിക്ക് ജനറല്‍ മേനേജര്‍ കെവിന്‍, അബു ഓലീദ് അല്‍ സുജൊവി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ റഷിദ് അലി സ്വാഗതവും, ട്രഷറര്‍ ജയന്‍ പെരുനാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.