Sauditimesonline

visa-1
രാജ്യത്തിനു പുറത്തുളളവരുടെ റീ എന്‍ട്രി പുതുക്കാന്‍ ഇരട്ടി ഫീസ്

അല്‍ ഖര്‍ജ് കേളി ഫുട്‌ബോള്‍: യൂത്ത് ഇന്ത്യ, ലാന്റേണ്‍, സുലൈ ക്വാര്‍ട്ടര്‍ ഫൈനലില്‍

അല്‍ ഖര്‍ജ്: കേളി അല്‍ ഖര്‍ജ് ഏരിയ കമ്മറ്റിയുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആവേശകരമായ പോരാട്ടം. ആദ്യദിനത്തില്‍ അരങ്ങേറിയ മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയ യൂത്ത് ഇന്ത്യ, ലാന്റേണ്‍, സുലൈ എന്നീ ഫുട്‌ബോള്‍ ക്ലബുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

റിയാദില്‍ നിന്നുള്ള ടീമുകളായ യൂത്ത് ഇന്ത്യയും ഫുട്ബാള്‍ ഫ്രണ്ട്‌സ് റിയാദും ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടി. കളിയില്‍ ഉടനീളം യൂത്ത് ഇന്ത്യയുടെ ആധിപത്യമായിരുന്നു. ഒന്‍പതാം മിനുട്ടില്‍ യൂത്ത് ഇന്ത്യയുടെ പത്താം നമ്പര്‍ താരം അഖില്‍ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് പതിനാറാം മിനുട്ടിലും ഇരുപത്തിയാറാം മിനുട്ടിലും ഗോളുകള്‍ നേടി ഉദ്ഘാടന കളിയില്‍ അഖില്‍ ആദ്യ ഹാട്രിക് നേടി.

27-ാം മിനുട്ടലും 71-ാം മിനുട്ടിലും യൂത്ത് ഇന്ത്യയുടെ അസീം രണ്ടു ഗോളുകള്‍ നേടി. കളിയുടെ നാല്‍പതാം മിനുട്ടില്‍ ഫുട്ബാള്‍ ഫ്രന്റ്‌സിന് വേണ്ടി ഫൈസല്‍ ആശ്വാസഗോള്‍ നേടി. ആദ്യ കളിയില്‍
യൂത്ത് ഇന്ത്യ 5-1ന് വിജയിച്ചു.

ലാന്റേണ്‍ എഫ്‌സി യും ഒബയാര്‍ എഫ് സി യും മാറ്റുരച്ച രണ്ടാം മത്സരത്തില്‍ ഏകപക്ഷീകമായ ആറ് ഗോളുകള്‍ക്ക് ലാന്റേണ്‍ എഫ്‌സി വിജയിച്ചു. കളി ആരംഭിച്ചു രണ്ടാം മിനുട്ടില്‍ ലാന്റേണ്‍ എഫ്‌സിയുടെ തേരോട്ടം ആരംഭിച്ചു. രണ്ടാം മിനുട്ടിലും പതിമൂന്നാം മിനുട്ടിലും സിനാനും, നാലാം മിനുട്ടിലും ഒന്‍പതാം മിനുട്ടിലും ഇബ്‌നുവും (താജു), പതിനൊന്നാം മിനുട്ടില്‍ മുബാറക്കും ഇരുപത്തി ആറാം മിനുട്ടില്‍ അജ്‌നാസും ലാന്റേണ്‍ എഫ്‌സിക്കുവണ്ടി ഗോള്‍ നേടി.

മൂന്നാമത്തെ മത്സരം സുലൈ എഫ് സി യും ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സിയും തമ്മിലായിരുന്നു. തുല്യ ശക്തികള്‍ മാറ്റുരച്ച മത്സരം 2-1 സ്‌കോറില്‍ സുലൈ എഫ് സി വിജയിച്ചു. വാശിയേറിയ മത്സരത്തിന്റെ പതിനാലാം മിനുട്ടില്‍ ഒന്‍പതാം നമ്പര്‍ താരം ഷാഹുല്‍ നേടിയ മനോഹരമായ ഗോളിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് എഫ് സി കളിയില്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ അഞ്ചു മിനുട്ട് നീണ്ടുനിന്ന ആധിപത്യത്തിന് പത്തൊമ്പതാം മിനുട്ടില്‍ സുലൈ എഫ് സിയുടെ പത്താം നമ്പര്‍ താരം ഹാസിഫ് തടയിട്ടു. ഇരുപത്തിഎട്ടാം മിനുട്ടില്‍ ഏട്ടാം നമ്പര്‍ താരം സക്കറിയയുടെ തന്ത്രപരമായ നീക്കത്തിലൂടെ സുലൈ എഫ് സി വിജയഗോള്‍ നേടി.

റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ റഫറിമാരാണ് കളികള്‍ നിയന്ത്രിച്ചത്. ഒന്നാം മത്സരത്തില്‍ യൂത്ത് ഇന്ത്യയുടെ അഖിലും രണ്ടാം മത്സരത്തില്‍ ലാന്റേണ്‍ എഫ്‌സിയുടെ ഇബ്‌നുവും മൂന്നാം മത്സരത്തില്‍ സുലൈ എഫ് സിയുടെ ഹബീബിനെയും മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ വിജയിച്ച മൂന്ന് ടീമുകളും ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അടുത്ത ആഴ്ച്ചയും മത്സരങ്ങള്‍ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top