Sauditimesonline

gea1
ഇന്ത്യന്‍ സാംസ്‌കാരിക വാരാഘോഷത്തോടെ റിയാദ് പൂരത്തിന് നാളെ തുടക്കം

ഭരണകൂടം തല്ലിക്കെടുത്തിയ വിപ്ലവകാരി പുതുതലമുറയ്ക്കു പാഠം: കേളി

റിയാദ്: അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പന്റെ വിയോഗം അടങ്ങാത്ത വേദനയാണെന്ന് കേളി സെക്രട്ടറിയേറ്റ്. 1994ല്‍ കേരള സര്‍ക്കാര്‍ നടത്തിയ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം, പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ കോഴ നിയമനങ്ങള്‍ എന്നിവയ്‌ക്കെതിരെ യുവജന പ്രസ്ഥാനം നടത്തിയ ജനാതിപത്യ പ്രതിഷേധങ്ങള്‍ക്കു നേരെ പ്രകോപനമില്ലാതെ പോലീസ് വെടിയുതിര്‍ത്തത് അഞ്ചു ജീവനുകളെടുത്തു. പുഷ്പ്പനെ നിത്യ കിടപ്പ് രോഗിയാക്കി. എങ്കിലും കഠിന വേദനയില്‍ പുഞ്ചിരി മായാത്ത മുഖവുമായല്ലാതെ പുഷ്പനെ നാട് കണ്ടിട്ടില്ല.

നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്. വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ പുഷ്പനല്ലാതെ കേരളത്തിലില്ല. ഭരണകൂട ഭീകരതയുടെ അടയാളമായി 30 വര്‍ഷം തളര്‍ന്നു കിടന്നു.

സ്വാര്‍ത്ഥ മോഹങ്ങളില്ലാതെ നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു പുഷ്പ്പനെ നയിച്ചത്. വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു പുഷ്പന്റേത്. 24-ാം വയസ്സില്‍ ഭരണകൂടം തല്ലിക്കെടുത്തിയ വിപ്ലവകാരിയുടെ ജീവിതം പുതു തലമുറക്ക് എന്നും പഠന വിധേയമാക്കാന്‍ ഉതകുന്നതാണെന്നും കേളി സെക്രട്ടറിയേറ്റ് അനുശോചന കുറിപ്പില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top