
റിയാദ്: സാമൂഹിക വികസന പദ്ധതികള്‍ക്കായി ‘റിയാദ് നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്‍’ രൂപവത്ക്കരിച്ചു. പുതിയ ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡ് സൗദി കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

റോയല്‍ കമ്മീഷന്റെ കീഴില്‍ സ്വതന്ത്ര സ്ഥാപനമാണിത്. ഗവേഷണം, പഠനങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപനപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കും.
സാമൂഹിക പ്രവര്‍ത്തനത്തിന്റെ സംസ്‌കാരം ഏകീകരിക്കുന്നതിനും അതിന്റെ മൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സാമൂഹിക വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കും. ഇതിനാണ് ‘റിയാദ് നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷന്‍’ ആരംഭിച്ചതെന്ന് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സാമൂഹിക മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുമായും ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കും. ധനസഹായം, നൂതന സാമൂഹിക പരിപാടികള്‍ രൂപകല്‍പന ചെയ്യുക, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കല, സംസ്‌കാരം എന്നിവയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ പദ്ധതികളുമായി സഹകരിക്കുക എന്നിവയാണ് ഫൗണ്ടേഷന്‍ ലക്ഷ്യം വെയ്ക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.