തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തിലധികം അംശദായം അടയ്ക്കാത്തതിനെ തുടര്‍ന്ന് അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് പുനസ്ഥാപിക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം.
2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശദായം അടവില്‍ വീഴ്ച വരുത്തിയവരുമായവര്‍ക്ക് ആനുകൂല്യം ലഭിക്കും
കുടിശിക തുക പൂര്‍ണമായും, ആകെ കുടിശിക തുകയുടെ 15 ശതമാനം മാത്രം പിഴയായും അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ നിലവില്‍ വരുമെന്നും ക്ഷേമനിധി അംഗങ്ങള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.