Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സ്വീകരണം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗങ്ങള്‍ കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലിക്ക് സ്വീകരണം നല്‍കി. ബത്ഹ സബര്‍മതിയില്‍ നടന്ന യേഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പൊന്നാട അണിഞ്ഞ് സ്വീകരിച്ചു.

പ്രവാസ ലോകത്ത് ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സ്ലാഘനീയമാണ്. റിയാദില്‍ സാമൂഹിക ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും നൗഷാദ് അലി പറഞ്ഞു. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ആര്യാടനോര്‍മ്മയില്‍’അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദില്‍ എത്തിയത്.

സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നിന്റെ അദ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞിക്കുമ്പള, ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത് എന്നിവര്‍ സംസാരിച്ചു.

സലിം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീര്‍ ദാനത്ത്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, ശുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, നിഷാദ് ആലംകോട്, കരിം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, അബ്ദുള്‍ സലാം, നാദിര്‍ഷ, ബഷീര്‍ കോട്ടക്കല്‍, വിന്‍സെന്റ് കെ ജോര്‍ജ്ജ്, ഷെഫീഖ് പൂരക്കുന്നില്‍, ബഷീര്‍ കോട്ടയം, ശരത് സ്വാമിനാഥന്‍, കെ കെ തോമസ്, നാസര്‍ വലപ്പാട്, ഷാജി മഠത്തില്‍, സലിം, സഫീര്‍ ബുര്‍ഹാന്‍, ഹാഷിം പാപ്പിനിശ്ശേരി, ഭദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കോണ്‍ഗ്രസ് നേതാവ് കെ പി കുഞ്ഞി കണ്ണന്റെ നിര്യാണത്തിലും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തെ അനുസ്മരിച്ചുമാണ് പരിപാടി തുടങ്ങിയത്. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സുഗതന്‍ നൂറനാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top