Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

അല്‍ ഖര്‍ജ് കെഎംസിസി ‘മോട്ടീവ്-22’ 25ന് ഉദ്ഘാടനം ചെയ്യും

റിയാദ്: അല്‍ ഖര്‍ജില്‍ മൂന്ന് മാസത്തിനിടെ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ബോധവത്ക്കരണം നടത്തുമെന്ന് കെഎംസിസി. നിസാര പ്രതിസന്ധികള്‍ അഭിമുഖീകരിക്കാന്‍ പോലും കഴിയാതെയാണ് ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നത്. സമൂഹവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞവരാണ് ആത്മഹത്യ ചെയ്തവര്‍. അതുകൊണ്ടുതന്നെ സാമൂഹികവും മാനസികവും ശാരീരികവുമായ ആരോഗ്യം നേടുന്നതിന് ‘മോട്ടീവ്-22’ എന്ന പേരില്‍ ത്രൈമാസ ക്യാമ്പയിന്‍ തയ്യാറാക്കിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിട്ടുളളത്.

ക്യാമ്പയിന്റെ ഭാഗമായി ലീഡേഴ്‌സ് മീറ്റ് ആഗസ്ത് 25ന് നടക്കും. നാഷണല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മുജീബ് ഉപ്പട, അര്‍ശുല്‍ മഹമ്മദ് കുറ്റിച്ചിറ എന്നിവര്‍ പ്രസംഗിക്കും. സെപ്തംബര്‍ 1ന് ഫൈസലിയാ ഏരിയാ കമ്മറ്റി ‘ഖമര്‍ലൈല്‍’ എന്നപേരില്‍ കലാപരിപാടികള്‍, മോട്ടിവേഷന്‍ ക്ലാസ് എന്നിവ സംഘടിപ്പിക്കും. സെപ്തംബര്‍ 8ന് അല്‍ ഹരീഖ് ഏരിയാ കമ്മറ്റി സ്‌നേഹ സംഗമവും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും.

സെപ്തംബര്‍ 15ന് ടൗണ്‍ ഏരിയാ കമ്മറ്റി ‘സ്‌നേഹനിലാവ്’ പരിപാടി ഒരുക്കും. കുടുംബ സംഗമം, പാചക മത്സരം, വനിതാ വിംഗ് രൂപീകരണം എന്നിവ നടക്കും. സെപ്തംബര്‍ അവസാനം ‘സെവന്‍സ് ഫുട്‌ബോള്‍ ഫിയസ്റ്റ’ ടൂര്‍ണമെന്റ് അരങ്ങേറും. വിജയികള്‍ക്ക് മുംതാസ് റസ്‌റ്റോറന്റ് വിന്നേഴ്‌സ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. റിയാദ് ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ മാറ്റുരക്കും. മോട്ടീവ് ക്യാമ്പയിന്റെ ഭാഗമായി വിവിധ ഏരിയാ കമ്മറ്റികള്‍ വേറെയും പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നവംബര്‍ 26ന് സമാപന സമ്മേളനം നടക്കും.

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി സൗഹാര്‍ദത്തിന്റെ പാതയൊരുക്കാനാണ് ശ്രമിക്കുന്നതെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മൊയ്തീന്‍കുട്ടി എന്‍ കെ ചേളാരി, സാജിദ് പുളിയില്‍, ഇഖ്ബാല്‍ അരീക്കാടന്‍, അഷ്‌റഫ് കല്ലൂര്‍, ഫൗസാദ് ലാക്കല്‍, അബ്ദ്ുല്‍ ഹമീദ് കുളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top