റിയാദ്: അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് വിമാന ടിക്കറ്റ് സമ്മാനം. മാതൃരാജ്യം സന്ദര്‍ശിച്ച് മടങ്ങിവരാനുളള ടിക്കറ്റ് ‘വിന്‍ ആന്റ് ഫ്‌ളൈ’ പ്രൊമോഷന്റെ ഭാഗമായാണ് ഭാഗ്യശാലികള്‍ക്ക് സമ്മാനിക്കുന്നത്. ഏത് രാജ്യത്തുളള പ്രവാസികള്‍ക്കും നറുക്കെടുപ്പിലൂടെ ഇരു
ദിശകളിലേക്കുമുളള ടിക്കറ്റ് നേടാനുളള അവസരമാണ് ലഭിക്കുന്നത്. ഫ്‌ളൈറ്റ് ടിക്കറ്റുളും യാത്രാ വിവരങ്ങളും നല്‍കുന്ന ‘ചുട്ടി ആപ്പി’ന്റെ സഹകരണത്തോടെയാണ് സമ്മാന പദ്ധതി.
നറുക്കെടുപ്പില്‍ പക്കെടുക്കുന്നതിന് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വെബ്‌സൈറ്റില്‍ പ്രവേശിക്കുക. പേരും മൊബൈല്‍ നമ്പരും എന്റര്‍ ചെയ്താല്‍ ഒടിപി ലഭിക്കും. ഒടിപി നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ കൂപ്പണ്‍ നമ്പര്‍ ലഭിക്കും. ഡിസംബര്‍ 13 വരെ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ട്. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന് കൂപ്പണ്‍ നമ്പര്‍ വരെ നേടാന്‍ കഴിയും.
അതേസമയം, അല്‍ മദീന ഹൈപ്പറിന്റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിലക്കിഴിവു തുടരുകയാണ്. മര്‍ഹബ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ഓഫര്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.