Sauditimesonline

MINISTER 1
പ്രവാസികള്‍ക്ക് ഇരട്ട നേട്ടം; കെഎസ്എഫ്ഇ 'ഡ്യൂവോ' പദ്ധതി റിയാദില്‍ ഉദ്ഘാടനം ചെയ്തു

‘ഗ്രാന്റ് ക്വിസ്സ്’ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റിയാദ്: എംഇഎസ് മമ്പാട് കൊളെജ് അലുംനി റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 1ന് അല്‍ മന്‍സൂറയിലെ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം.

1947 മുതല്‍ 1970 വരെയുളള ഇന്ത്യന്‍ ചരിത്രം അടിസ്ഥാനമാക്കി മള്‍ട്ടി മീഡിയാ സഹായത്തോടെയാണ് മത്സരം. ഡിജിറ്റല്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കു മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങളില്‍ നിന്ന് ശരിയായത് കണ്ടെത്തണം. ഒരേ മാര്‍ക്ക് നേടുന്നവരില്‍ നിന്ന് ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തും. ‘ഗ്രാന്റ് ക്വിസ്സ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരം റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

വിജയികള്‍ക്ക് കാഷ് െ്രെപസും ഉപഹാരവും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ https://forms.gle/wSpsHikrr6poU5Ja6 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0532380141, 0508385294, 0538695260 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top