റിയാദ്: പ്രവാസി വീട്ടമ്മമാര്‍ക്ക് ജോലി നേടാനും സംരംഭകയാകാനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘മുന്നേറുന്ന സൗദിഅറേബ്യ: ബിസിനസ്സ്-തൊഴില്‍ രംഗത്തെ സത്രീ അവസരങ്ങള്‍’ എന്ന വിഷയത്തിലാണ് സെമിനാര്‍. സിജി വിമന്‍ കളക്ടീവ് റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി. ബിസിനസ്സ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്‌ലിയാരകത്ത് നേതൃത്വം നല്‍കും. സംശയനിവാരണത്തിനും അവസരം ലഭിക്കും. ഡിസംബര്‍ 5ന് സൗദി സമയം 7.00 മുതല്‍ 9.00 വരെ സൂം പ്ലാറ്റ്‌ഫോമിലാണ് പരിപാടി. മീറ്റിംഗ് ഐഡി: 817 8630 8601 പാസ്‌കോഡ്: CIGI
പങ്കെടുക്കാന്‍ തിത്പര്യമുളളവര്‍ https://forms.gle/HAdP716Vsdh6PFz26 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
