പ്രവാസി ശബ്ദം ശക്തമാക്കാൻ ലോക കേരള സഭയിൽ കേളി; റിയാദ് സംഘത്തിന് കെപിഎം സാദിഖ് നേതൃത്വം
റിയാദ്: ലോക കേരള സഭ അഞ്ചാം സമ്മേളനത്തില്‍ റിയാദില്‍ നിന്നു കേളി പ്രതിനിധി സംഘത്തെ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് നയിക്കും. രക്ഷാധികാരി സമിതി അംഗവും എന്‍ആര്‍കെ കണ്‍വീനറുമായ സുരേന്ദ്രന്‍ കൂട്ടായ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ജീവകാരുണ്യ കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര എന്നിവരാണ് കേളി പ്രതിനിധികള്‍. ലോക കേരളസഭയില്‍ പങ്കെടുക്കുന്നത് വലിയ ഉത്തരവാദിത്തവും അഭിമാനവുമാണെന്ന് സാദിഖ് പറഞ്ഞു. പ്രവാസത്തിന്റെ അധ്വാനവും ത്യാഗവും കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിയില്‍ വഹിച്ച പങ്കും […]














