Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

riyadh bureau

gulf, saudi

സര്‍ഗ പ്രതിഭകള്‍ അരങ്ങിലെത്തി; മക്കയില്‍ ‘കലാലയം’ സാഹിത്യോത്സവ്

മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി 15-ാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് മക്കയില്‍ തുടങ്ങി. അല്‍ ജുമൂം അഫ്രഹ് അല്‍ അന്ദലൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാഷനല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് സ്പന്ദനങ്ങള്‍ അറിയാനുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി നിര്‍വഹിച്ചു. ഫാമിലി, യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ വിജയിച്ച മുന്നൂറിലധികം പ്രതിഭകളാണ് […]

gulf, saudi

എറകാകുളം കൂട്ടായ്മ എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക്

റിയാദ്: വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രവാസികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഹെല്‍പ് ഡസ്‌ക് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ആണ് സ്‌പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രകാരം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഒരുക്കിയത്. മലാസ് അല്‍ മാസ് റെസ്‌റ്റോറന്റ് ഹാളില്‍ അംഗങ്ങള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി അംഗങ്ങള്‍ സേവനം പ്രയോജനപ്പെടുത്തി. ജനാധിപത്യം കരുത്താര്‍ജ്ജിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുമ്പോഴാണ്. പ്രവാസികളുടെ അലംഭാവം

gulf, saudi

മനുഷ്യനന്മയ്ക്ക് ഒന്നിക്കാം; ജുബൈലില്‍ ഐക്യദാര്‍ഢ്യ സംഗമം

ജുബൈല്‍: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കേരളയാത്രക്ക് ഐക്യദാര്‍ദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഗമം സംഘടിപ്പിച്ചു. സര്‍വ്വ ജനവിഭാഗങ്ങളോടൊപ്പം നില്‍ക്കുക എന്നത് സാമൂഹിക ജീവിയായ മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ നടന്ന യാത്രയ്ക്കു പിന്തുണ പ്രഖ്യാപിച്ച സംഗമം അഭിപ്രായപ്പെട്ടു. എല്ലാ ജനവിഭാഗത്തിന്റെയും ഐശ്വര്യത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കേണ്ടവരാണ് മനുഷ്യര്‍. സമാധാന സമ്പന്നമായ ജീവിതത്തിന് വിരുദ്ധമാകുന്ന എല്ലാത്തിനെയും പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്ക് കഴിയണമെന്നും സംഗമം ആഹ്വനം ചെയ്തു. ഒരു രാജ്യവും ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാത്ത

gulf, saudi

നിതാഖാത്തിന് കരുത്തായി പുതിയ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കം

റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന് സൗദി അറേബ്യ നടപ്പിലാക്കിയ ‘നിതാഖാത്ത് അല്‍മുതവ്വര്‍’ പദ്ധതിക്ക് വന്‍ വിജയം. പദ്ധതി ആരംഭിച്ച് മൂന്ന് വര്‍ഷത്തിനിടെ 5.5 ലക്ഷത്തിലധികം സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2022ല്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ 3.4 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ പദ്ധതിയ്ക്കു കഴിഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടം ഇന്നലെ ആരംഭിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍

gulf, saudi

യാത്രകള്‍ സുഗമമാകണം; ദാവോസില്‍ നിലപാട് വ്യക്തമാക്കി സൗദി

റിയാദ്: ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കാരണമായിട്ടുണ്ടെന്നു സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്. ഈ സാഹചര്യത്തില്‍ യാത്രകള്‍ കൂടുതല്‍ സുഗമവും ലളിതവുമാക്കാന്‍ കഴിയണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ മന്ത്രി നിര്‍ദേശിച്ചു. ടൂറിസം കേവലം വിനോദം മാത്രമല്ല. ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും സമാധാനത്തിനുള്ള സംഭാഷണങ്ങള്‍ക്ക് വഴിതുറക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ 10 ട്രില്യണ്‍ ഡോളര്‍ മൂല്യമാണ് ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.സൗദി അറേബ്യയിലെ

gulf, saudi

കിഴക്കും പടിഞ്ഞാറും ഇനി റെയില്‍പാതയില്‍; സൗദിയില്‍ 1300 കി.മീറ്റര്‍ ‘ലാന്‍ഡ് ബ്രിഡ്ജ്’

റിയാദ്: സൗദിയുടെ ഗതാഗത വിപ്ലവത്തിന് കരുത്തുപകരുന്ന റിയാദ്-ജിദ്ദ റെയില്‍വേ പദ്ധതി 2034ല്‍ പൂര്‍ത്തിയാകുമെന്ന് സൗദി റെയില്‍വേ കമ്പനി സി.ഇ.ഒ ബഷാര്‍ അല്‍ മാലിക്. ഘട്ടംഘട്ടമായി പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ ‘സൗദി ലാന്‍ഡ് ബ്രിഡ്ജിന്റെ’ ഭാഗമാണ് റിയാദ്-ജിദ്ദ റെയില്‍ പാത. യാമ്പുവില്‍ തുടങ്ങി കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി വഴി ജിദ്ദയിലേക്കും അവിടെനിന്ന് റിയാദിലേക്കും നീളുന്നതാണ് പുതിയ പാത. ഇത് നിലവിലുള്ള കിഴക്കന്‍, വടക്കന്‍ റെയില്‍വേ ശൃംഖലകളുമായി ബന്ധിപ്പിക്കും.

gulf, saudi

സെയില്‍സില്‍ ഡീല്‍ ഉറപ്പിക്കാന്‍ ‘വിന്‍ പ്ലാന്‍’; കെ.ഇ.എഫ് ശില്പശാല

ദമ്മാം: കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ദമ്മാം ചാപ്റ്റര്‍ സെയില്‍സ് മാസ്റ്ററി പരിശീലന പരിപാടി സംഘടിപ്പിച്ചു. അല്‍ ഖോബാര്‍ ഗോള്‍ഡന്‍ ടൂലിപ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ എഴുപതിലധികം എഞ്ചിനീയര്‍മാരും സെയില്‍സ് എക്‌സിക്യൂട്ടീവ്‌സും പങ്കെടുത്തു. കെഇഎഫ് പ്രസിഡന്റ് അഫ്താബ് റഹ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെയില്‍സ് രംഗത്തെ ബജറ്റ് പരിമിതികള്‍ എങ്ങനെ പ്രായോഗികമായി മറികടക്കാം എന്ന വിഷയം അദ്ദേഹം പങ്കുവച്ചു. സെയില്‍സ് മാസ്റ്ററി വര്‍ക്ക്‌ഷോപ്പിന് അന്‍സാര്‍ മുഹമ്മദ് നേതൃത്വം നല്‍കി. സങ്കീര്‍ണ്ണമായ സെയില്‍സ് ആശയങ്ങള്‍ ലളിതമായി അദ്ദേഹം വിശദീകരിച്ചു.

gulf, saudi

എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക് ജനു. 23ന് റിയാദില്‍

റിയാദ്: വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രവാസി വോട്ടര്‍മാരുടെ പേരു ചേര്‍ക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഹെല്‍പ് ഡസ്‌ക് ജനുവരി 23ന് നടക്കും. ബത്ഹ കെഎംസിസി ഓഫീസില്‍ രാവിലെ ഒന്‍പത് മുതല്‍ പരിശീലനം നേടിയ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച ഹെല്‍പ് ഡസ്‌കില്‍ സേവനം ലഭ്യമാക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചതില്‍ പല പ്രവാസികളിടെയും വോട്ട് നഷ്ട്ടപ്പെട്ട സാഹചര്യമുണ്ട്. പ്രവാസികള്‍ ഫോറം 6-എ യിലാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കുവാനുള്ള

gulf, saudi

അമേരിക്കയുടെ ‘ബോര്‍ഡ് ഓഫ് പീസ്’ സ്വാഗതം ചെയ്തു സൗദി

റിയാദ്: ഗസ്സ സമാധാനത്തിനുള്ള രണ്ടാം ഘട്ട പദ്ധതി സൗദി മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗസ്സ ഭരണത്തിന് ഫലസ്തീന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ (സമാധാന സമിതി) എന്നിവയ്ക്കും മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. മാനുഷിക സഹായങ്ങള്‍ എത്തിക്കുകയും വേണം. ഫലസ്തീന്‍ അതോറിറ്റി ഗസ്സയില്‍ ഭരണം പുനരാരംഭിക്കണം. ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും

gulf, saudi

കിംങ് ഫൈസല്‍ റിസര്‍ച്ച് സെന്ററില്‍ ബിരുദം നേടി 379 വിദഗ്ദര്‍

റിയാദ്: കിംങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആസ്പത്രി ആന്റ് റിസര്‍ച്ച് സെന്ററില്‍ വിവിധ സ്‌പെഷ്യലൈസേഷനുകളില്‍ 379 ഡോക്ടര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. സൗദി ബോര്‍ഡ്, ഫെലോഷിപ്പ് പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങ് റിയാദ് അല്‍ ഫൈസല്‍ സര്‍വകലാശാലയിലെ പ്രിന്‍സസ് ഹയ ബിന്‍ത് തുര്‍ക്കി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആസ്പത്രി സി.ഇ.ഒ ഡോ. മാജിദ് ബിന്‍ ഇബ്രാഹിം അല്‍ ഫയ്യാദ് മുഖ്യാതിഥിയായിരുന്നു. 233 ഫെലോഷിപ്പ് ട്രെയിനികള്‍, 124 റെസിഡന്റ് ഫിസിഷ്യന്‍മാര്‍, 22 ക്ലിനിക്കല്‍ ഡിപ്ലോമകള്‍ എന്നഷിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദം

gulf, saudi

റിയാദ് ‘കോഴിക്കോടന്‍സ്’; ഷാജു കെസി നയിക്കും

റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജു.കെ.സി (ചീഫ് ഓര്‍ഗനൈസര്‍), നിഹാദ് അന്‍വര്‍ (അഡ്മിന്‍ ലീഡ്), കെ.പി റയീസ് (ഫിനാന്‍സ് ലീഡ്) എന്നിവരെ തെരഞ്ഞെടുത്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് സ്ഥാപക അംഗങ്ങളായ നാസര്‍ കാരന്തൂര്‍, മിര്‍ഷാദ് ബക്കര്‍, ഫൈസല്‍ വടകര എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീന്‍ (ഫാമിലി), അബ്ദുല്‍ റഷീദ് പൂനൂര്‍ (ചില്‍ഡ്രന്‍ ആന്റ് എജ്യുഫണ്‍), നിസാം ചെറുവാടി (ബിസിനസ്), അനില്‍ മാവൂര്‍

gulf, saudi

നവോത്ഥാന നായകന്‍ പാരമ്പര്യം കൈവിട്ടു; വര്‍ഗീയതക്ക് ഇടംനല്‍കി ഇടതു സര്‍ക്കാര്‍

റിയാദ്: മതമാണ് ഏറ്റവും വലിയ അപകടം എന്ന് പറയുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ ലാഭത്തിന് ജാതി മത സംഘടനകളെ കൂട്ട് പിടിക്കുകയാണെന്ന് ഒഐസിസി ദേശീയ സെക്രട്ടറി അഡ്വ. അജിത് കുമാര്‍. മനുഷ്യന്റെ നഖം മുതല്‍ മുടി വരെ ജാതിയും മതവും പരിശോധിക്കുന്നവരാണ് സിപിഎമ്മിലുള്ളത്. ഇതു പാര്‍ട്ടിയുടെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ്: മലപ്പുറം ജില്ല കെഎംസിസി ‘സംസ്‌കൃതി’ സംഘടിപ്പിച്ച ‘മതം വികസനം: വോട്ടിന്റെ രാഷ്ട്രീയം’ ചര്‍ച്ചാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജാതിയുടെയും മതത്തിന്റെയും പ്രതിനിധി

gulf, saudi

അബഹയില്‍ അപകടം: മലയാളി ഉള്‍പ്പെടെ രണ്ട് മരണം

ജിസാന്‍: സൗദിയിലെ അബഹ-ജിസാന്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. കാസര്‍കോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കര്‍ണാടക ഉഡുപ്പി കുന്ദാപുരം സ്വദേശി അമ്മാര്‍ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10ന് ദര്‍ബിനടുത്ത് മര്‍ദയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ടൊയോട്ട യാരിസ് കാറിന് പിന്നില്‍ സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന മംഗലാപുരം സ്വദേശി തമീം, നേപ്പാള്‍

saudi

മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കണം: ഡീന്‍ കുര്യാക്കോസ് എംപി

റിയാദ്: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം സംരക്ഷിക്കുന്നതിന് ടീം യുഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ പ്രവാസി സമൂഹവും ജാഗ്രത കാണിക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്ത പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അടിയന്തിരമായി പേര് ചേര്‍ക്കണം. ഇതിനായി ഒഐസിസി പ്രവര്‍ത്തകര്‍ കൈകോര്‍ക്കംമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റിയാദ് ഒഐസിസി ഇടുക്കി ജില്ലാ കമ്മറ്റി ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ‘ദില്‍സെ ഡീന്‍’ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ഡീന്‍ കുര്യാക്കോസ്. ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു.

Scroll to Top