Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

gulf

gulf

വ്യവസായ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പദ്ധതി

റിയാദ്: സൗദിയിലെ വ്യവസായ മേഖലയില്‍ രണ്ടു വര്‍ഷത്തിനകം 36,000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് തൊഴില്‍ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും കരാര്‍ ഒപ്പുവെച്ചു. തൊഴില്‍ രഹിതരായ യുവാക്കളെ കണ്ടെത്തി തൊഴില്‍ പരിശീലനം നല്‍കി നിയമനം നല്‍കുന്ന പദ്ധതിയാണ് കരാര്‍ പ്രകാരം നടപ്പിലാക്കുന്നത്. സ്വദേശിവല്‍ക്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനാണ് കരാര്‍. തൊഴില്‍ സഹമന്ത്രി അബ്ദുല്ല അബൂ സ്‌നൈന്‍, വ്യവസായ സഹമന്ത്രി എഞ്ചിനീയര്‍ ഉസാമ അല്‍സാമില്‍, ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രൈനിംഗ് സെന്റര്‍ ഗവര്‍ണര്‍ ഡോ അഹമദ് അല്‍ ഫുഹൈദ്, ഹ്യുമന്‍ റിസോഴ്‌സ് […]

gulf

അരാംകോ ഷെയറുകള്‍ വാങ്ങാന്‍ മലയാളികളും: ഷെയര്‍ നേടാനുളള വഴികള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ സൗദി അരാംകോയുടെ ഓഹരി വാങ്ങാന്‍ മലയാളികളും സജീവം. ആയിരക്കണക്കിന് വിദേശികള്‍ ഓഹരി നേടാന്‍ പണമടച്ചു. ഇവര്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. മൂന്ന് ബില്യണ്‍ ഓഹരികളാണ് ആദ്യം വിപണിയിലെത്തിക്കുന്നത്. വ്യക്തികള്‍ക്ക് ഈ മാസം 28 വരെയും കമ്പനികള്‍ക്ക് ഡിസംബര്‍ നാലുവരെയും ഓഹരികള്‍ക്കായി അപേക്ഷ നല്‍കാം. എന്‍ സി ബി, സൗദി ബ്രിട്ടീഷ് ബാങ്ക്, സൗദി അമേരിക്കാന്‍ ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്,

gulf

സൗദിയില്‍ അതിശൈത്യം; ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു

നൗഫല്‍ പാലക്കാടന്‍ ആസ്തമ രോഗത്തിന് മരുന്ന് കഴിക്കുന്നവരും മുന്‍പ് കഴിച്ചിരുന്നവരും ജാഗ്രത പുലര്‍ത്തണം. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ അടിയന്തിര ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. റിയാദ്: സൗദി അറേബ്യ ചൂടില്‍ നിന്നു അതിശൈത്യത്തിലേക്കു നീങ്ങുന്നു. ഇതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധി പേര്‍ ചികിത്സ തേടി. പ്രധാനമായും ആസ്തമ അലര്‍ജി രോഗികളാണ് ചികിത്സ തേടി ക്ലിനിക്കുകളിലും ആശുപത്രികളിലുമെത്തിയത്. കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിരുന്നു. ഞായറാഴ്ച രാത്രി മുതല്‍ ചാറ്റല്‍ മഴയും

gulf

കെ.എസ്.എ അംഗന അവാര്‍ഡുകള്‍ വിതരണം ചെയ്തു

റിയാദ്: സൗദിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഫ്രന്റ്‌സ് ക്രിയേഷന്‍സ് നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റുമായി സഹകരിച്ച് കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച 12 പേര്‍ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുള്ള മൂന്നു പേര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. നെസ്റ്റോ അസീസിയ ട്രെയിന്‍മാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജി.ബി.ആര്‍.സി പ്രസിഡന്റും സൗദി പൗരപ്രമുഖനുമായ ഡോ. തൗഫീഖ് അല്‍സുവൈലിം മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ് പുരോഹിത്

gulf

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് ഉറപ്പുവരുത്തണം: ഐ. സി. എഫ്

ഷിബു ഉസ്മാന്‍ റിയാദ്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വീണ്ടും ഭാഗികമായി അടക്കുന്നതിന്റെ പേരില്‍ സര്‍വീസ് നിലക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നു റിയാദ് ഐ സി എഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. റണ്‍വേ നവീകരണത്തിനായി മൂന്ന് വര്‍ഷത്തിലധികം പൂട്ടിയിട്ടശേഷം സര്‍വീസ് പുനരാരംഭിച്ചിരുന്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെ വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ അനുമതിയും നല്‍കി. അതേസമയം, അഞ്ചുമാസത്തേക്ക് വീണ്ടും വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്ന തീരുമാനം ആശങ്ക ഉയര്‍ത്തുന്നതാണ്. സര്‍വീസിനെ ബാധിക്കാതെ സമയക്രമം മാത്രം മാറ്റി നവീകരണ പ്രവ്യത്തികള്‍ നടത്തുമെന്ന് വിമാനതാവളം ഡയറക്ടറുടെ വാക്കുകള്‍

gulf

പ്രവാസി ഫ്രണ്ട്‌സ് മൂന്നാം വാര്‍ഷികം ‘അറേബ്യന്‍ നിലാവ്’ നവംബര്‍ 22ന്

റിയാദ്: പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ 22ന് റിയാദ് മലസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ രാത്രി 6 മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിങ് ഡയറക്ടര്‍ അഹ്മദ് കോയ ഉദ്ഘാടനം ചെയ്യും. ശിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, സത്താര്‍ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, ഷറഫുദ്ദീന്‍, ഗഫൂര്‍ കൊയിലാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. മൂന്നു വര്‍ഷത്തിനിടെ 25 ലക്ഷം രൂപയുടെ സഹായം വിതരണം ചെയ്യാന്‍ കഴിഞ്ഞതായി

gulf

കേളി രക്തദാന ക്യാമ്പ്

റിയാദ്: കേളി സാംസ്‌കാരിക വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുടേയും മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും സഹകരണത്തോടെ ജീവകാരുണ്യ വിഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളിയുടെ പത്തൊന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ നടന്ന ക്യാമ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെ നീണ്ടു നിന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ റിയാദ് ബ്ലഡ്ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളി പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അഞ്ഞൂറിലധികം പേരാണ്

gulf

വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിത കൗണ്‍സില്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വനിത കൗണ്‍സില്‍ രൂപികരിച്ചു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തചന്റ നടന്ന യോഗത്തിലാണ് കമ്മറ്റി രൂപീകരിച്ചത്. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് മുഹമ്മദലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. പാചക വിദഗ്ദയും പരസ്യ കമ്പനികളില്‍ ഫുഡ് സ്‌റ്റൈലിസ്റ്റുമായ ലിസ ജോജി ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ കമ്മറ്റി സെക്രട്ടറി സാബു ഫിലിപ്പിന്റെ ആമുഖ പ്രഭാഷണം നടത്തി. ഡബ്യൂ. എം . എഫ് വിമന്‍സ് വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നൗഷാദ്

gulf

സഫാ മക്ക ആരോഗ്യ ബോധവല്‍ക്കരണ പരിപാടി

റിയാദ്: അഹ്‌ലന്‍ കേരള വാണിജ്യ പ്രദര്‍ശന ഹാളില്‍ സഫ മക്ക പോളിക്ലിനിക് ഒരുക്കിയ ഹെല്‍ത്ത് പവലിയനില്‍ സജീവ ജനപങ്കാളിത്തം. നവംബര്‍ മാസം അന്തരാഷ്ട്ര ശ്വാസകോശ,കാന്‍സര്‍ ബോധവല്‍കരണ മാസമാണ്. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പോസ്റ്ററുകള്‍, ഇന്‍സ്റ്റലേഷനുകള്‍, ചോദ്യോത്തര സെഷന്‍ തുടങ്ങി വിവിധ ബോധവല്‍കരണ പരിപാടികള്‍ പവലിയനില്‍ ഒരുക്കിയിരുന്നു. കൂടാതെ പ്രമേഹ രോഗ ബോധവല്‍കരണ ലഘു ലേഖകളും സൗജന്യ പ്രമേഹ പരിശോധനയും നടന്നു. ആയിരങ്ങളാണ് പവലിയന്‍ സന്ദര്‍ശിച്ചത്. സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഷാജി, ബേബി മെമ്മോറിയല്‍

gulf

നെസ്‌റ്റോ ഫ്രന്റ്‌സ് ക്രിയേഷന്‍സ് കെ.എസ്.എ അംഗന സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

റിയാദ്: വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ഫ്രന്റ്‌സ് ക്രിയേഷന്‍സ് കെ എസ് എ അംഗന ആദരിക്കുന്നു. നെസ്‌റ്റോയുടെ സഹകരണത്തോടെ സൂപര്‍ വുമണ്‍ എക്‌സലന്‍സ് അവാര്‍ഡ് നവംബര്‍ 14ന് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നെസ്‌റ്റോ ഹൈപര്‍മാര്‍ക്കറ്റ് അസീസിയ ട്രെയിന്‍മാളില്‍ നടക്കുന്ന മെഗാ ഇവന്റില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിക്കും. വിദ്യാഭ്യാസ രംഗത്തെ മികവിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായ മീരാ റഹ്മാന്‍, ആതുര സേവനത്തിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ സേവനം അനുഷ്ടിക്കുന്ന

gulf

ബാബറി വിധി: പ്രവാസി വാട്‌സ് ആപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’ യിലേക്ക്

റിയാദ്: ബാബറി മസ്ജിദ് കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ പ്രവാസ ലോകത്തും ജാഗ്രത. സാമൂഹിക മാധ്യമങ്ങളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പ്രവാസികള്‍ക്കിടയിലുളള നൂറുകണക്കിന് വാട്‌സ് ആപ് ഗ്രൂപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’യിലേക്കു മാറി. അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റുന്നതോടെ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ല. കേരളാ പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറിന്റെ പേരില്‍ ഇന്നലെ

gulf

മുസ്‌ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡല്‍: സി.കെ സുബൈര്‍

റിയാദ്: ഉത്തരേന്ത്യന്‍ മുസ്ലിം നവോത്ഥാനത്തിന് കേരള മോഡലാണ് ഫലപ്രദമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍. മത ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ചുളള നവോത്ഥാന ശ്രമങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കിയത്. അതോടൊപ്പം പാരസ്പര്യത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റവും കേരള മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചു. മതരാഷ്ട്രീയ രംഗങ്ങളിലെ പുരോഗതിക്ക് ഇസ്ലാഹീ പ്രസ്ഥാനവും മുസ്ലിം ലീഗും നല്‍കിയ സംഭാവനകള്‍ ദേശീയ രംഗത്തും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച

gulf

യൂത്ത് ഇന്ത്യയെ അട്ടിമറിച്ച് മര്‍വ എഫ് സി ജേതാക്കള്‍

റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മര്‍വ) സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ മാച്ച് കമ്മീഷ്ണര്‍ മുഹമ്മദ് സിയാദ് അല്‍ ഉബൈദി മുഖ്യാതിഥിയായിരുന്നു. വര്‍ണാഭമായ പരിപാടികളോടെയാണ് ടൂര്‍ണമെന്റ് സമാപിച്ചത്. സമാപന സമ്മേളനം മുഹമ്മദ് സിയാദ് അല്‍ ഉബൈദി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കാഞ്ഞിരാല അധ്യക്ഷ്യത വഹിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മര്‍വ ക്‌ളബ് ജേതാക്കളായി. യൂത്ത് ഇന്ത്യ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മര്‍വ ജേതാക്കളായത്. മികച്ച കളിക്കാരനുള്ള

gulf

‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: വൈ. എ. സാജിദയുടെ ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ ഓര്‍മ്മകുറിപ്പുകള്‍ ഷാര്‍ജ അന്തരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചെറു കഥാകൃത്ത് അര്‍ഷാദ് ബത്തേരി സാഹിത്യകാരന്‍ ബഷീര്‍ തിക്കോടിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇലത്തുമ്പിലെ മഴത്താളങ്ങള്‍. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മായില്‍ മേലടി അധ്യക്ഷത വഹിച്ചു ടത്തി . ജെംസ് മില്യനെയിം സ്‌കൂള്‍ മലയാള വിഭാഗം മേധാവിയും സാഹിത്യ നിരൂപകയുമായ ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. നോവലിസ്റ്റും കഥാകൃത്തുമായ സലിം

Scroll to Top