Sauditimesonline

watches

കേളി രക്തദാന ക്യാമ്പ്

റിയാദ്: കേളി സാംസ്‌കാരിക വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുടേയും മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും സഹകരണത്തോടെ ജീവകാരുണ്യ വിഭാഗമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേളിയുടെ പത്തൊന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ നടന്ന ക്യാമ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെ നീണ്ടു നിന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിലെ റിയാദ് ബ്ലഡ്ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കേളി പ്രവര്‍ത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അഞ്ഞൂറിലധികം പേരാണ് രക്തദാനം നിര്‍വഹിച്ചത്. പാകിസ്ഥാന്‍, നേപ്പാള്‍, സിറിയ, ഈജിപ്ത്, യെമന്‍ എന്നീ രാജ്യക്കാരുടെയും ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുടെയും സാന്നിധ്യവും ഉണ്ടായിരുന്നു. രക്തം ദാനം ചെയ്യാന്‍ തയ്യാറായ സൗദി വനിതകളും ക്യാമ്പിനെ ശ്രദ്ധേയമാക്കി.

കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മലിന്റെ അധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ ആക്ടിംഗ് സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി സ്വാഗതം പറഞ്ഞു. കേളിയുടെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെപിഎം സാദിഖ്,

കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്ക് ഡയരക്ടര്‍ ഡോ. ഇബ്രാഹിം, സുധാകരന്‍ കല്ല്യാശ്ശേരി, മദീന ഹൈപ്പര്‍ പ്രതിനിധി ഷബീര്‍, സതീഷ് കുമാര്‍, ഗോപിനാഥ് വെങ്ങര, സൗദി ഹെല്‍ത്ത് മിനിസ്ട്രി പ്രതിനിധി മുഹമ്മദ് അല്‍ മുത്തേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top