തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
കായംകുളം/റിയാദ്: പ്രവാസ ലോകത്ത് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന്റെ അകാല വിയോഗത്തില്‍ തളര്‍ന്നുപോയ കുടുംബത്തെ ചേര്‍ത്തുപിടിച്ച് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി. അപ്രതീക്ഷിതമായി തണല്‍ നഷ്ടപ്പെട്ട ചെട്ടികുളങ്ങര സ്വദേശി ശ്രീകുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കി കെഎംസിസി മാതൃകയായി. സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ധനസഹായം കൈമാറി. പ്രവാസികളുടെ കാരുണ്യവും സഹജീവി സ്‌നേഹവും നാടിന് എന്നെന്നും മാതൃകയാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. കായംകുളം വെയര്‍ഹൗസിന് സമീപം മുസ്ലിം ലീഗ് ഓഫീസ് ഗ്രൗണ്ടില്‍ […]














