സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വിപുല്‍ ചുമതലയേറ്റു. റിയാദിലെ ഇന്ത്യന്‍ എംബസിയിലെത്തിയ അദ്ദേഹം പുതിയ പദവി ഏറ്റെടുത്തു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ക്കും അദ്ദേഹത്തിന്റെ സേവനം ഏറെ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചുമതല ഏറ്റെടുത്ത അംബാസഡര്‍ എംബസി അംഗണത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. ഐഐടി ഡല്‍ഹി ബിരുദധാരിയും 1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ വിപുല്‍, ഗള്‍ഫിലെ സാമൂഹി, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ വിദഗ്ധനായ നയതന്ത്രജ്ഞനാണ്. സൗദി അംബാസഡറായി നിയമിതനാകുന്നതിന് മുമ്പ് […]














