Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
gulf, saudi

കടുത്ത ചൂടും കനത്ത മഴയും മാറിമറിയും; സൗദിയില്‍ ‘എല്‍ നിനോ’ ജാഗ്രതാ നിര്‍ദേശം

റിയാദ്: ആഗോള കാലാവസ്ഥയില്‍ വന്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസം കൂടുതല്‍ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് വരും സീസണുകളില്‍ താപനിലയിലും മഴയുടെ ലഭ്യതയിലും വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും അതോറിറ്റി വ്യക്തമാക്കി. സമുദ്രോപരിതലത്തിലെ താപനില സൂചിക ‘നിനോ 3.4’ ഉയര്‍ന്ന പരിധിയായ 0.8 ഡിഗ്രി സെല്‍ഷ്യസും കടന്ന് +1.25 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുകയാണ്. ഇത് കടുത്ത എല്‍ നിനോ പ്രതിഭാസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

gulf, saudi

നീലയും വെള്ളയും വരകള്‍ക്കിടയില്‍ മറഞ്ഞുപോയ മാനവികത

കുഞ്ചീസ് കൂട്ടിക്കല്‍ ‘നീ ബ്രസീല്‍ ഫാനാണോ?’‘അതേ…’‘അപ്പോള്‍ അര്‍ജന്റീനയെ ഇഷ്ടമല്ലേ?’‘അങ്ങനെയൊന്നുമില്ല…’ലോകകപ്പും കോപ്പ അമേരിക്കയും വരുമ്പോഴും മെസ്സി ഗോള്‍ അടിക്കുമ്പോഴും മലയാളി മനസ്സുകളില്‍ നിരന്തരം ഉയര്‍ന്നുവരുന്ന ചോദ്യമാണിത്. സ്‌കൂള്‍ പാഠപുസ്തകത്തില്‍ ‘ലോകത്തിന്റെ കറുത്ത മുത്ത്’ എന്ന പാഠത്തിലൂടെ മനസ്സില്‍ കുടിയേറിയ പെലെയും ബ്രസീലും ബാല്യകാലത്തിന്റെ ഓര്‍മകളാണ്. എന്നാല്‍ 1986ല്‍ മറഡോണയും അര്‍ജന്റീനയും മലയാളിയുടെ ഫുട്‌ബോള്‍ കാഴ്ചകളെ നീലയും വെള്ളയും വരകളിലേക്ക് മാറ്റിപ്പരത്തി. കളി കാണുന്ന ആവേശത്തിനപ്പുറം, ഒരു ദേശീയ ടീമിനെ പിന്തുണയ്ക്കുകയെന്നാല്‍ ആ രാജ്യത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും വൈകാരികമായി കണ്ണിച്ചേരുക

gulf, saudi

ഉംറ തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷം കാലാവധിയുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ അനുവദിക്കുമെന്ന് സൗദി അറേബ്യ, ഹജ്ജ് ഉംറ മന്ത്രാലയമാണ് തീര്‍ഥാടകര്‍ക്ക് സുഗമമായി യാത്ര ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന പുതിയ വീസാ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസയില്‍ ഒരു വര്‍ഷഎത്ര തവണ വേണമെങ്കിലും തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശനം ലഭിക്കും. എന്നാല്‍, എല്ലാ സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ ആകെ താമസം പരമാവധി 90 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സൗദി വിഷന്‍ 2030, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം

gulf, saudi

ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

റിയാദ്: സൗദി അറേബ്യയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ് നല്‍കി. പ്രവാസി ഇന്ത്യന്‍ സമൂഹം റിയാദില്‍ ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിലാണ് റിയാദ് ടാക്കിസ് ഭാരവാഹികള്‍ അംബാസഡര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. റിയാദ് ടാക്കിസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അംബാസഡര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍

gulf, saudi

റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

റിയാദ്: തലസ്ഥാന നഗരിയിലെ പ്രവാസികള്‍ക്കായി പിസിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സുലൈമാനിയയിലെ മലാസ് ഫാമിലി റസ്‌റ്റോറന്റില്‍ നടന്ന പരിപാടി പിസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ കൊച്ചാലമൂട് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന് പിസിഎഫ് ഉപദേശക സമിതി അംഗം അബ്ദുല്‍ അസീസ് തേവലക്കര, ജി.കെ.പി.എ. ഭാരവാഹി ശരീഫ് സാഹിബ് എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഹരായ പ്രവാസികള്‍ക്കുള്ള പ്രവാസി വെല്‍ഫെയര്‍ സ്‌കീമിന്റെ പെന്‍ഷന്‍ വിതരണം

gulf, saudi

നിഴലുകള്‍ മാഞ്ഞ അത്ഭുത നിമിഷം; കഅബയ്ക്ക് നേരെ മുകളില്‍ സൂര്യന്‍

മക്ക: വിശുദ്ധ കഅബ ശരീഫിന് നേരെ മുകളില്‍ ഇന്ന് സൂര്യനെത്തുന്ന അപൂര്‍വ പ്രതിഭാസം.. മക്ക സമയം ഉച്ചയ്ക്ക് 12:26ന് ആയിരുന്നു ജ്യോതിശാസ്ത്ര പ്രതിഭാസം. ഈ പ്രത്യേക സമയത്ത് കഅബയുടെയും പരിസരത്തുള്ള ലംബമായ മറ്റ് വസ്തുക്കളുടെയും നിഴലുകള്‍ പൂര്‍ണമായി അപ്രത്യക്ഷമായി. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം സംഭവിക്കുന്ന അത്ഭുത പ്രതിഭാസത്തെ കൗതുകത്തോടെയാണ് വിശ്വാസികളും ശാസ്ത്രലോകവും വീക്ഷിച്ചത്. സൂര്യന്റെ സഞ്ചാരപഥം മക്കയുടെ അക്ഷാംശത്തിന് നേര്‍രേഖയിലാവുകയും ആകാശത്തിന്റെ മധ്യഭാഗത്ത് കൃത്യം 90 ഡിഗ്രി കോണളവില്‍ സൂര്യന്‍ എത്തുകയും ചെയ്തപ്പോഴാണ് ഈ പ്രതിഭാസം ഉണ്ടായത്.

gulf, saudi

പ്രവാസം അവസാനിപ്പിച്ചു പി.കെ. രാജന്‍ നാട്ടിലേക്ക്; കേളി യാത്രയയപ്പ് നല്‍കി

റിയാദ്: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസത്തിന് വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങുന്ന സനയ്യ അര്‍ബൈന്‍ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ രാജന്‍ പി.കെക്ക് കേളി ഏരിയ കമ്മിറ്റിയുടെ യാത്രയയപ്പ് നല്‍കി. റിയാദിലെ സ്വകാര്യ കമ്പനിയില്‍ അലുമിനിയം ഫാബ്രിക്കേറ്ററായി ദീര്‍ഘകാലം ജോലി ചെയ്തുവരികയായിരുന്നു. പാലക്കാട് തൃത്താല സ്വദേശിയാണ്. യാത്രയയപ്പ് സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കേന്ദ്രഏരിയ ഭാരവാഹികളായ സീബ കൂവോട്, മുഹമ്മദ് ഷാഫി, സുനില്‍ കുമാര്‍, ഷാജി റസാഖ്, സുകേഷ് കുമാര്‍, മൊയ്ദീന്‍, നാസര്‍,

gulf, saudi

പ്രവാസി മനസ്സിന്റെ ആത്മസംഘര്‍ഷങ്ങളുമായി ‘ഞാനെഴുതിയ കത്തുകള്‍’

ദമ്മാം: വ്യവസായ പ്രമുഖന്‍ മുരളി ഊട്ടുകളത്തിന്റെ ‘ഞാനെഴുതിയ കത്തുകള്‍’ ഗസല്‍ ഡോക്യൂ ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി നിര്‍വഹിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ബിഗ് സ്‌ക്രീനില്‍ പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വരികള്‍ക്ക് ജേക്കബ് തോമസാണ് സംഗീതം നല്‍കി്. അശോകന്‍ ഐറണിയാണ് ഗസല്‍ ആലപിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോള്‍

gulf, saudi

‘നൂറ് പ്രകാശവര്‍ഷങ്ങള്‍’; അസ്സുഫ്ഫ നാട്ടുദര്‍സിന് റിയാദില്‍ പ്രൗഢ തുടക്കം

റിയാദ്: സമസ്തട നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന ‘അസ്സുഫ്ഫ നാട്ടുദര്‍സി’ന് റിയാദില്‍ തുടക്കം. ‘നൂറ് പ്രകാശവര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ബത്ഹ ഡി പാലസ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം. ആഗോളതലത്തില്‍ അഞ്ച് ലക്ഷം പഠിതാക്കളെ ലക്ഷ്യമിട്ട് നാട്ടില്‍ വിജയകരമായി നടപ്പാക്കിയ വിജ്ഞാന പദ്ധതിയുടെ പ്രവാസിതല വിപുലീകരണമാണ് റിയാദില്‍ ആരംഭിച്ചത്. പ്രവാചകരുടെയും പുണ്യസ്വഹാബികളുടെയും ജീവിതമാതൃകയും പാരമ്പര്യ ഇസ്‌ലാമിക അറിവുകളും സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച

saudi

പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം; ഷിബു ചക്രവര്‍ത്തിയോടൊപ്പം ഗാനസല്ലാപം

ദമ്മാം: വായനാദിനത്തിന്റെ ഭാഗമായി ‘പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം; ഷിബു ചക്രവര്‍ത്തിയോടൊത്ത് പാട്ടോരത്ത്’ സാഹിത്യ ഗാനസല്ലാപം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി. മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവര്‍ത്തിയുമായി ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ സൗദി മലയാളി സമാജം ആണ് പരിപാടി ഒരുക്കിയത്. ഗാനരചനാ ജീവിതത്തിലെ തുടക്കം, പാട്ടെഴുത്തു വഴികളിലെ സന്തോഷങ്ങള്‍, നേരിട്ട പ്രതിസന്ധികള്‍, പഴയകാലത്തെയും പുതുതലമുറയിലെയും ഗാനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തന്റെ തൂലികയില്‍ പിറന്ന ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചും അവയുടെ പിറവിയെക്കുറിച്ചും സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് പാടിയും

gulf, saudi

‘തൂഫാന്‍’ കാമ്പയിന് ഐക്യദ്യാര്‍ഢ്യം; രിസാലത്തുല്‍ ഇസ്ലാം മദ്രസയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് റീജിയന്റെ ലഹരിവിരുദ്ധ കാമ്പയിന്‍. ഇതിന്റെ ഭാഗമായി റിയാദ് രിസാലത്തുല്‍ ഇസ്ലാം മദ്രസയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ ‘തൂഫാന്‍’ മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനപ്രകാരമാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. മാരകരോഗങ്ങള്‍ക്കും അകാലമരണത്തിനും കാരണമാകുന്ന ലഹരിയുടെ വിപത്തില്‍നിന്ന് സ്വയം രക്ഷനേടുന്നതിനൊപ്പം കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ആഹ്വാനം ചെയ്തു.

gulf, saudi

ഹ്രസ്വകാല ഹജ്ജ് പാക്കേജ്; വിദേശ ഇന്ത്യക്കാര്‍ക്ക് സംവരണം വേണം: ഐ.സി.എഫ്

റിയാദ്: കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കിയ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ വിദേശ ഇന്ത്യക്കാര്‍ക്കായി (എന്‍.ആര്‍.ഐ) പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. ഹജ്ജ് തീര്‍ഥാടകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല പാക്കേജ് ഏറെ കാലോചിതമായ നടപടിയാണെന്ന് ഐ.സി.എഫ് വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ പദ്ധതി വലിയ അനുഗ്രഹമാകും. നിലവിലുള്ള സാധാരണ ഹജ്ജ് പാക്കേജുകള്‍ക്ക് കൂടുതല്‍ ദിവസത്തെ ലീവ്

gulf, saudi

റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

റിയാദ്: ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ച് മറുനാട്ടിലേക്ക് വണ്ടി കയറിയവര്‍ ഒടുവില്‍ മരണത്തിന്റെ ഇടവേളകളില്‍ പരസ്പരം പിന്‍തുടര്‍ന്ന് ജീവനറ്റ ശരീരങ്ങളായി ജന്മനാട്ടിലേക്ക് മടങ്ങി. ഒരു മാസം മുമ്പ് ശുമേസി കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ മലയാളി നഴ്‌സും ഭര്‍ത്താവും 15 ദിവസത്തെ വ്യത്യാസത്തിലാണ് ജീവിതം അവസാനിപ്പിച്ചത്. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആശാരിപ്പറമ്പില്‍ ലിധിയ തോമസ് (31), ഭര്‍ത്താവ് കോട്ടയം കടയനിക്കാട് ഒലിക്കുന്നേല്‍ ആല്‍ബിന്‍ തോമസ് (33) എന്നിവരാണ് ജീവനൊടുക്കിയത്. ഏതാനും വര്‍ഷങ്ങളായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന ലിധിയയോടൊപ്പം

gulf

രക്തം നല്‍കാം, ജീവനൊപ്പം സ്വന്തം ആരോഗ്യവും കാക്കാം; ഒഐസിസി രക്തദാന ക്യാമ്പ് ജൂണ്‍ 12ന്

റിയാദ്: ‘രക്തദാനം മഹാദാനം’ എന്ന് എപ്പോഴും കേള്‍ക്കാറുണ്ട്. ഒരു ജീവന്‍ രക്ഷിക്കുക എന്നതിനപ്പുറം, രക്തം നല്‍കുന്ന വ്യക്തിക്ക് ഇത് വലിയ രീതിയിലുള്ള ആരോഗ്യ ഗുണങ്ങളാണ് സമ്മാനിക്കുന്നത്. പലര്‍ക്കും ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന പ്രധാന ആരോഗ്യ നേട്ടങ്ങള്‍ ഇവയാണ്.

Scroll to Top