Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

ഹജ്ജ് മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ബാദ്ഷാ ഇ കെ ജിദ്ദ: വരാനിരിക്കുന്ന ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷകളുടെ നറുക്കെടുപ്പ് ഈ മാസം അവസാനത്തോടെ നടക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി. കഴിഞ്ഞ ഹജ്ജിന്റെ വിജയകരമായ നടത്തിപ്പിന് പിന്നാലെ, അടുത്ത വര്‍ഷത്തെ ഹജ്ജ് മുന്നൊരുക്കങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വേഗത്തിലാക്കിയതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തീര്‍ഥാടകര്‍ക്ക് താമസം, ഗതാഗതം, ഭക്ഷണം എന്നിവ ഉറപ്പാക്കാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും സൗദി അധികൃതരും സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ തന്നെ 10,000 തീര്‍ഥാടകര്‍ക്ക് ‘നുസുക്’ […]

gulf, saudi

മൂന്ന് പതിറ്റാണ്ട് പ്രവാസം: കേളി പ്രവര്‍ത്തകന്‍ ബഷീറിന് യാത്രയയപ്പ്

റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ ബാബ്‌തൈന്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ഏരിയ പ്രസിഡന്റ് ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍ എന്നിവര്‍ പങ്കെടുത്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ജോര്‍ജ്, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുല്‍ നാസര്‍ ടി.വി, സത്യ പ്രമോദ്, ഷറഫുദ്ദീന്‍, ഇസ്മയില്‍, സുനില്‍, ഏരിയ ജോയിന്റ്

gulf, saudi

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

ആലപ്പുഴ: പ്രവാസി സമൂഹം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണെന്നും ഇവര്‍ക്കിടയില്‍ കൃത്യമായ നിയമ അവബോധം ഉണ്ടായാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസി ലീഗല്‍ സെല്‍ ആലപ്പുഴ ജില്ലാ സമ്മേളനം ഹരിപ്പാട് ചോയ്‌സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നട്ടെല്ലായ പ്രവാസികളും തിരിച്ചെത്തിയ പ്രവാസികളും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ വലുതാണ്. പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അവകാശ സംരക്ഷണം, പുനരധിവാസം, നിയമസഹായം, ബോധവത്ക്കരണം എന്നിവ ലക്ഷ്യമാക്കി

gulf, saudi

കടുത്ത ചൂടും കനത്ത മഴയും മാറിമറിയും; സൗദിയില്‍ ‘എല്‍ നിനോ’ ജാഗ്രതാ നിര്‍ദേശം

റിയാദ്: ആഗോള കാലാവസ്ഥയില്‍ വന്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസം കൂടുതല്‍ ശക്തമായ ഘട്ടത്തിലേക്ക് കടക്കുന്നതായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് വരും സീസണുകളില്‍ താപനിലയിലും മഴയുടെ ലഭ്യതയിലും വ്യതിയാനങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകുമെന്നും അതോറിറ്റി വ്യക്തമാക്കി. സമുദ്രോപരിതലത്തിലെ താപനില സൂചിക ‘നിനോ 3.4’ ഉയര്‍ന്ന പരിധിയായ 0.8 ഡിഗ്രി സെല്‍ഷ്യസും കടന്ന് +1.25 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിനില്‍ക്കുകയാണ്. ഇത് കടുത്ത എല്‍ നിനോ പ്രതിഭാസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

gulf, saudi

നീലയും വെള്ളയും വരകള്‍ക്കിടയില്‍ മറഞ്ഞുപോയ മാനവികത

കുഞ്ചീസ് കൂട്ടിക്കല്‍ ‘നീ ബ്രസീല്‍ ഫാനാണോ?’‘അതേ…’‘അപ്പോള്‍ അര്‍ജന്റീനയെ ഇഷ്ടമല്ലേ?’‘അങ്ങനെയൊന്നുമില്ല…’ലോകകപ്പും കോപ്പ അമേരിക്കയും വരുമ്പോഴും മെസ്സി ഗോള്‍ അടിക്കുമ്പോഴും മലയാളി മനസ്സുകളില്‍ നിരന്തരം ഉയര്‍ന്നുവരുന്ന ചോദ്യമാണിത്. സ്‌കൂള്‍ പാഠപുസ്തകത്തില്‍ ‘ലോകത്തിന്റെ കറുത്ത മുത്ത്’ എന്ന പാഠത്തിലൂടെ മനസ്സില്‍ കുടിയേറിയ പെലെയും ബ്രസീലും ബാല്യകാലത്തിന്റെ ഓര്‍മകളാണ്. എന്നാല്‍ 1986ല്‍ മറഡോണയും അര്‍ജന്റീനയും മലയാളിയുടെ ഫുട്‌ബോള്‍ കാഴ്ചകളെ നീലയും വെള്ളയും വരകളിലേക്ക് മാറ്റിപ്പരത്തി. കളി കാണുന്ന ആവേശത്തിനപ്പുറം, ഒരു ദേശീയ ടീമിനെ പിന്തുണയ്ക്കുകയെന്നാല്‍ ആ രാജ്യത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും വൈകാരികമായി കണ്ണിച്ചേരുക

gulf, saudi

നഴ്‌സുമാരൊന്നിച്ചു, മനസ്സുകള്‍ മനംകവര്‍ന്നു; റിയാദില്‍ യുഎന്‍എ എയ്ഞ്ചല്‍ മീറ്റ്

റിയാദ്: സൗദി അറേബ്യയിലെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ‘എയ്ഞ്ചല്‍സ് മീറ്റ്’ കുടുംബസംഗമം ശ്രദ്ധേയമായി. റിയാദ് ഫ്‌ലമിംഗോ പാര്‍ക്ക് മാളില്‍ നടന്ന സംഗമത്തില്‍ തലസ്ഥാന നഗരിയിലെ വിവിധ ആശുപത്രികളില്‍ നിന്നായി ആയിരത്തിലധികം നഴ്‌സുമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം യുഎന്‍എ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനം ചെയ്തു. റിയാദ് മേഖലയില്‍ യുഎന്‍എ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഗമത്തിന്റെ സംഘാടന മികവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍എ

gulf, saudi

ഉംറ തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷം കാലാവധിയുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ അനുവദിക്കുമെന്ന് സൗദി അറേബ്യ, ഹജ്ജ് ഉംറ മന്ത്രാലയമാണ് തീര്‍ഥാടകര്‍ക്ക് സുഗമമായി യാത്ര ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന പുതിയ വീസാ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസയില്‍ ഒരു വര്‍ഷഎത്ര തവണ വേണമെങ്കിലും തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശനം ലഭിക്കും. എന്നാല്‍, എല്ലാ സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ ആകെ താമസം പരമാവധി 90 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സൗദി വിഷന്‍ 2030, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം

gulf, saudi

ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

റിയാദ്: സൗദി അറേബ്യയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ദല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ് നല്‍കി. പ്രവാസി ഇന്ത്യന്‍ സമൂഹം റിയാദില്‍ ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിലാണ് റിയാദ് ടാക്കിസ് ഭാരവാഹികള്‍ അംബാസഡര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. റിയാദ് ടാക്കിസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അംബാസഡര്‍ക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര, ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍

gulf, saudi

ഗ്യാരണ്ടി നല്‍കിയവര്‍ കൈമലര്‍ത്തുന്നു; ചോരനീരാക്കിയ സമ്പാദ്യം നഷ്ടപ്പെടുമെന്ന ഭീതിയില്‍ പ്രവാസികള്‍

നസ്‌റുദ്ദീന്‍ വിജെ റിയാദ്: സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള ഉറപ്പില്‍ പ്രവാസി മലയാളികള്‍ കോടികള്‍ നിക്ഷേപിച്ച ‘കേരള പ്രവാസി ഡിവിഡന്റ് സ്‌കീം’ പദ്ധതിയുടെ ലാഭവിഹിത വിതരണം അനിശ്ചിതത്വത്തിലായതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍. പദ്ധതിപ്രപ്രകാരമുള്ള ഡിവിഡന്റ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കേരള നോണ്‍റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് നിക്ഷേപകരെ ഔദ്യോഗികമായി അറിയിച്ചു.ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഡിവിഡന്റിന്റെ ഒരു ശതമാനം സര്‍ക്കാര്‍ വിഹിതം ലഭ്യമാകാത്തതാണ് വിതരണം തടസ്സപ്പെടാന്‍ കാരണമെന്ന് ബോര്‍ഡ് നിക്ഷേപകര്‍ക്കയച്ച ഇ-മെയില്‍

gulf, saudi

താഴ്‌വരകളില്‍ പെയ്യുന്ന എഐ വസന്തം; റിജാല്‍ അല്‍മയിലെ മാമ്പഴക്കനികള്‍

റിയാദ്: ദക്ഷിണ സൗദിയിലെ പര്‍വതനിരകള്‍ക്കിടയിലുള്ള ‘ഹസ്‌വ മാംഗോ ഫാം’ മാമ്പഴ കൃഷിയില്‍ പുത്തന്‍ വിപ്ലവത്തിന് തുടക്കമിടുന്നു. പച്ചപ്പാര്‍ന്ന താഴ്‌വരകള്‍ക്കും തട്ടുതട്ടുകളായുള്ള കുന്നിന്‍ചരിവുകള്‍ക്കും നടുവിലാണ് തോട്ടം. വിളവിന്റെ ഗുണനിലവാരം ഉയര്‍ത്താനും ജലസംരക്ഷണം ഉറപ്പാക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും കൃത്രിമബുദ്ധിയും അത്യാധുനിക കാര്‍ഷിക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. റിജാല്‍ അല്‍മ ഗവര്‍ണറേറ്റില്‍ നിന്നു 80 മിനിറ്റ് യാത്രാദൂരമുള്ള ഹിസ്‌വ ഗ്രാമത്തിലാണ് 20,000 ചതുരശ്ര മീറ്ററര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മാമ്പഴത്തോട്ടം. 150 മാവുകളാണ് ഇവിടെയുള്ളത്. മണ്ണും ജലസ്രോതസ്സുകളും പരിശോധിച്ച് മാമ്പഴ കൃഷിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയ

gulf, saudi

കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

തിരുവനന്തപുരം: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ‘ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എക്‌സലന്‍സി പുരസ്‌കാരം’ കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷിന് സമ്മാനിച്ചു. പൊതുപ്രവര്‍ത്തനരംഗത്തെ മികവും ജനകീയ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്‌കാരം. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്‌കാരം കൈമാറി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനവിഷയങ്ങളിലുള്ള സജീവ ഇടപെടലും സി.ആര്‍. മഹേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹിക

gulf, saudi

സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രവേശന പരീക്ഷയില്‍ റിയാദില്‍ പഠിച്ച തഹിയ ഇര്‍ഷാദിന് ജനറല്‍ വിഭാഗത്തില്‍ രണ്ടാം റാങ്കും മുസ്‌ലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി. മലപ്പുറം ചങ്ങരംകുളം ഇര്‍ഷാദ് പടിക്കല്‍-റുഖ്‌സാന ഇര്‍ഷാദ് ദമ്പതികളുടെ മകളാണ്. കേരളത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സില്‍ മെറിറ്റില്‍ 30 സീറ്റുകളാണുളളത്. ആയിരത്തിലധികം വാദ്യാര്‍ത്ഥികളാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ പ്രവേശനം

gulf, saudi

റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

റിയാദ്: തലസ്ഥാന നഗരിയിലെ പ്രവാസികള്‍ക്കായി പിസിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സുലൈമാനിയയിലെ മലാസ് ഫാമിലി റസ്‌റ്റോറന്റില്‍ നടന്ന പരിപാടി പിസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ കൊച്ചാലമൂട് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന് പിസിഎഫ് ഉപദേശക സമിതി അംഗം അബ്ദുല്‍ അസീസ് തേവലക്കര, ജി.കെ.പി.എ. ഭാരവാഹി ശരീഫ് സാഹിബ് എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഹരായ പ്രവാസികള്‍ക്കുള്ള പ്രവാസി വെല്‍ഫെയര്‍ സ്‌കീമിന്റെ പെന്‍ഷന്‍ വിതരണം

gulf, saudi

റിയാദില്‍ ഓഫര്‍ കൊടുങ്കാറ്റ്; അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘തണ്ടര്‍ ക്ലിയറന്‍സ്’

റിയാദ്: ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവിന്റെ വേറിട്ട അനുഭവം ഒരുക്കി പ്രമുഖ റീറ്റെയ്ല്‍ വിതരണ ശൃംഖല അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. മന്‍സൂറ ബ്രാഞ്ചില്‍ ജൂലൈ 16, വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന ഓഫര്‍ മേള ‘തണ്ടര്‍ ക്ലിയറന്‍സ്’ അരങ്ങേറും. റിയാദ് നഗരത്തില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ ക്ലിയറന്‍സ് വിപണി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക മേളയില്‍ അതിശയിപ്പിക്കുന്ന വിലക്കുറവാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം എത്തുന്നവര്‍ക്ക് ഏറ്റവും മികച്ച

Scroll to Top