Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

തിരുവനന്തപുരം: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ‘ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എക്‌സലന്‍സി പുരസ്‌കാരം’ കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷിന് സമ്മാനിച്ചു. പൊതുപ്രവര്‍ത്തനരംഗത്തെ മികവും ജനകീയ ഇടപെടലുകളും കണക്കിലെടുത്താണ് പുരസ്‌കാരം. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്‌കാരം കൈമാറി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജനവിഷയങ്ങളിലുള്ള സജീവ ഇടപെടലും സി.ആര്‍. മഹേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയെന്ന് സംഘാടകര്‍ അറിയിച്ചു. കരുനാഗപ്പള്ളി മണ്ഡലത്തില്‍ വിദ്യാഭ്യാസം, ജീവകാരുണ്യം, സാമൂഹിക […]

gulf, saudi

സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രവേശന പരീക്ഷയില്‍ റിയാദില്‍ പഠിച്ച തഹിയ ഇര്‍ഷാദിന് ജനറല്‍ വിഭാഗത്തില്‍ രണ്ടാം റാങ്കും മുസ്‌ലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി. മലപ്പുറം ചങ്ങരംകുളം ഇര്‍ഷാദ് പടിക്കല്‍-റുഖ്‌സാന ഇര്‍ഷാദ് ദമ്പതികളുടെ മകളാണ്. കേരളത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സില്‍ മെറിറ്റില്‍ 30 സീറ്റുകളാണുളളത്. ആയിരത്തിലധികം വാദ്യാര്‍ത്ഥികളാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ പ്രവേശനം

gulf, saudi

റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

റിയാദ്: തലസ്ഥാന നഗരിയിലെ പ്രവാസികള്‍ക്കായി പിസിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സുലൈമാനിയയിലെ മലാസ് ഫാമിലി റസ്‌റ്റോറന്റില്‍ നടന്ന പരിപാടി പിസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ കൊച്ചാലമൂട് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന് പിസിഎഫ് ഉപദേശക സമിതി അംഗം അബ്ദുല്‍ അസീസ് തേവലക്കര, ജി.കെ.പി.എ. ഭാരവാഹി ശരീഫ് സാഹിബ് എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഹരായ പ്രവാസികള്‍ക്കുള്ള പ്രവാസി വെല്‍ഫെയര്‍ സ്‌കീമിന്റെ പെന്‍ഷന്‍ വിതരണം

gulf, saudi

റിയാദില്‍ ഓഫര്‍ കൊടുങ്കാറ്റ്; അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘തണ്ടര്‍ ക്ലിയറന്‍സ്’

റിയാദ്: ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവിന്റെ വേറിട്ട അനുഭവം ഒരുക്കി പ്രമുഖ റീറ്റെയ്ല്‍ വിതരണ ശൃംഖല അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. മന്‍സൂറ ബ്രാഞ്ചില്‍ ജൂലൈ 16, വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന ഓഫര്‍ മേള ‘തണ്ടര്‍ ക്ലിയറന്‍സ്’ അരങ്ങേറും. റിയാദ് നഗരത്തില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ ക്ലിയറന്‍സ് വിപണി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക മേളയില്‍ അതിശയിപ്പിക്കുന്ന വിലക്കുറവാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം എത്തുന്നവര്‍ക്ക് ഏറ്റവും മികച്ച

gulf, saudi

നിഴലുകള്‍ മാഞ്ഞ അത്ഭുത നിമിഷം; കഅബയ്ക്ക് നേരെ മുകളില്‍ സൂര്യന്‍

മക്ക: വിശുദ്ധ കഅബ ശരീഫിന് നേരെ മുകളില്‍ ഇന്ന് സൂര്യനെത്തുന്ന അപൂര്‍വ പ്രതിഭാസം.. മക്ക സമയം ഉച്ചയ്ക്ക് 12:26ന് ആയിരുന്നു ജ്യോതിശാസ്ത്ര പ്രതിഭാസം. ഈ പ്രത്യേക സമയത്ത് കഅബയുടെയും പരിസരത്തുള്ള ലംബമായ മറ്റ് വസ്തുക്കളുടെയും നിഴലുകള്‍ പൂര്‍ണമായി അപ്രത്യക്ഷമായി. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം സംഭവിക്കുന്ന അത്ഭുത പ്രതിഭാസത്തെ കൗതുകത്തോടെയാണ് വിശ്വാസികളും ശാസ്ത്രലോകവും വീക്ഷിച്ചത്. സൂര്യന്റെ സഞ്ചാരപഥം മക്കയുടെ അക്ഷാംശത്തിന് നേര്‍രേഖയിലാവുകയും ആകാശത്തിന്റെ മധ്യഭാഗത്ത് കൃത്യം 90 ഡിഗ്രി കോണളവില്‍ സൂര്യന്‍ എത്തുകയും ചെയ്തപ്പോഴാണ് ഈ പ്രതിഭാസം ഉണ്ടായത്.

gulf, saudi

വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

റിയാദ്: പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന അമിത വിമാനനിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ ചട്ടക്കൂട് വേണമെന്ന ആവശ്യവുമായി തിരുവനന്തപുരം സൗദി പാസഞ്ചേഴ്‌സ് ഫോറം. ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെ ഫോറം സ്വാഗതം ചെയ്തു. ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് കോടതി നിലപാടെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സീസണ്‍ സമയങ്ങളിലും സ്‌കൂള്‍ അവധിക്കാലങ്ങളിലും വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളയടി ഗള്‍ഫ് പ്രവാസികളുടെ കുടുംബ ബജറ്റുകളെ പൂര്‍ണ്ണമായും തകര്‍ക്കുകയാണ്. അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലെത്തേണ്ടി വരുന്നവര്‍ക്ക് പോലും ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല.

gulf, saudi

എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദി എന്‍ആര്‍കെ ഫോറം പുതിയ രക്ഷാധികാരികളെ തെരഞ്ഞെടുത്തു. ടി.എം. അഹമ്മദ് കോയ (സിറ്റി ഫ്‌ളവര്‍), രാമചന്ദ്രന്‍ വി.കെ (അറാബ്‌കോ), ശിഹാബ് കൊട്ടുകാട് (സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവരെ ഡി പാലസ് ഹോട്ടലില്‍ ചേര്‍ന്ന നിര്‍വാഹകസമിതി യോഗം തെരഞ്ഞെടുത്തു. റിയാദിലെ മലയാളി സംഘടനകളെ എന്‍ആര്‍കെ ഫോറത്തിന് കീഴില്‍ കൊണ്ടുവരുന്നതിനു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഞ്ചംഗ സബ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അഡ്വ. അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), നാസര്‍ കാരകുന്ന് (കേളി), സുധീര്‍ കുമ്മിള്‍

gulf, saudi

ഇന്ത്യന്‍ സംരംഭകരുടെ ആഗോള കൂട്ടായ്മ; ‘ബിസിനസ് ലീഡേഴ്‌സ് ഫോറം’ രൂപീകരിച്ചു

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ സംരംഭകരെയും വ്യവസായ പ്രമുഖരെയും കോര്‍ത്തിണക്കി ബിസിനസ് ലീഡേഴ്‌സ് ഫോറം (ബി.എല്‍.എഫ്) രൂപീകരിച്ചു. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ പരസ്പര സഹകരണം, നവീകരണം, നേതൃത്വ വികസനം, സുസ്ഥിര വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സൗദിയിലെ ബിസിനസ് മേഖലയില്‍ നിന്ന് ഇത്തരമൊരു രാജ്യാന്തര കൂട്ടായ്മ രൂപീകരിക്കുന്നത് ആദ്യമാണ്. അല്‍ഖോബാര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംരംഭകരും സി.ഇ.ഓമാരും കോര്‍പ്പറേറ്റ് പ്രൊഫഷണലുകളും പങ്കെടുത്തു. മത്സരത്തിനപ്പുറം പരസ്പര സഹകരണമാണ് ശക്തമായ ബിസിനസ് സമൂഹത്തിന്റെ അടിത്തറയെന്നും സംരംഭകര്‍ കൈകോര്‍ക്കുമ്പോഴാണ്

gulf, saudi

വിമാന നിരക്ക് കൊള്ളയ്ക്ക് മൂക്കുകയര്‍; പുതിയ ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ഡല്‍ഹി: ഉത്സവ അവധിക്കാല സീസണുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന അമിത നിരക്ക് കൊള്ളയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്നു. വിമാന നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള കരട് ചട്ടങ്ങള്‍ തയ്യാറായതായി കേന്ദ്ര വ്യോമയാന മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. പുതിയ വ്യവസ്ഥകള്‍ അടങ്ങിയ പുതിയ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. കേരള പ്രവാസി അസോസിയേഷനും സാമൂഹിക

gulf, saudi

120 മീറ്റര്‍ ഉയരം, 1.6 കോടി റിയാല്‍ ചെലവ്; ലോകത്തെ മൂന്നാമത്തെ വലിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സൗദിയില്‍

റിയാദ്: വിനോദസഞ്ചാര മേഖലയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സൗദി അറേബ്യയില്‍ പുതിയ ആകര്‍ഷണവുമായി ലോകത്തെ മൂന്നാമത്തെ ഏറ്റവും ഉയരം കൂടിയ വാട്ടര്‍ ഫൗണ്ടെയ്ന്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ ഫൗണ്ടെയ്ന്‍ അസീര്‍ മേഖലയിലെ വാദി റിസോര്‍ട്ടിലാണ്്. ഒന്നരക്കോടിയിലധികം റിയാല്‍ ചെലവഴിച്ചാണ് ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്. ആകാശത്തേക്ക് 120 മീറ്റര്‍ ഉയരത്തില്‍ വെള്ളം പമ്പ് ചെയ്യുന്ന ഫൗണ്ടെയ്‌ന് ഒരേസമയം 70 ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന ജലധാര കാണാന്‍ കുടുംബസമേതം വന്‍ ജനത്തിരക്കാണ്

gulf, saudi

തുണയായി 8 കോടിയുടെ കരുതല്‍; ഐസിഎഫ് നാഷനല്‍ കൗണ്‍സില്‍ സമാപിച്ചു

റിയാദ്: ഐസിഎഫ് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് റിയാദില്‍ പ്രൗഢ സമാപനം. ‘ഹൊറൈസണ്‍സ്’ എന്ന ശീര്‍ഷകത്തില്‍ യൂണിറ്റ്, ചാപ്റ്റര്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കിയാണ് നാഷനല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തലസ്ഥാനനഗരിയില്‍ ഒത്തുചേര്‍ന്നത്. റിയാദ് ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ നാഷനല്‍ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി മുക്കത്തിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ഐസിഎഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൗണ്‍സിലിന് നേതൃത്വം നല്‍കിയ ഇന്റര്‍നാഷനല്‍ അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍

gulf, saudi

പ്രവാസം അവസാനിപ്പിച്ചു പി.കെ. രാജന്‍ നാട്ടിലേക്ക്; കേളി യാത്രയയപ്പ് നല്‍കി

റിയാദ്: നാല് പതിറ്റാണ്ടുകാലത്തെ പ്രവാസത്തിന് വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങുന്ന സനയ്യ അര്‍ബൈന്‍ ഏരിയ കമ്മിറ്റി അംഗവും വെസ്റ്റ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ രാജന്‍ പി.കെക്ക് കേളി ഏരിയ കമ്മിറ്റിയുടെ യാത്രയയപ്പ് നല്‍കി. റിയാദിലെ സ്വകാര്യ കമ്പനിയില്‍ അലുമിനിയം ഫാബ്രിക്കേറ്ററായി ദീര്‍ഘകാലം ജോലി ചെയ്തുവരികയായിരുന്നു. പാലക്കാട് തൃത്താല സ്വദേശിയാണ്. യാത്രയയപ്പ് സമ്മേളനത്തില്‍ ഏരിയ പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കേന്ദ്രഏരിയ ഭാരവാഹികളായ സീബ കൂവോട്, മുഹമ്മദ് ഷാഫി, സുനില്‍ കുമാര്‍, ഷാജി റസാഖ്, സുകേഷ് കുമാര്‍, മൊയ്ദീന്‍, നാസര്‍,

gulf, saudi

അയൂബ് സഖാഫിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും; ഖബറടക്കം വൈലത്തൂര്‍ ജുമാമസ്ജിദില്‍

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലപ്പുറം തിരൂര്‍ വൈലത്തൂര്‍ മണ്ണാറക്കല്‍ സ്വദേശി കൈതക്കാട്ടില്‍ അയൂബ് സഖാഫിയുടെ (39) മയ്യിത്ത് നാളെ (വെള്ളി) നാട്ടിലെത്തിക്കും. അവധി കഴിഞ്ഞ് റിയാദില്‍ തിരിച്ചെത്തി മൂന്ന് മാസം പിന്നിടുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. മലപ്പുറത്തെ ഇസ്‌ലാമിക വിദ്യാഭ്യാസ സമുച്ചയം മഅ്ദിന്‍ സ്ഥാപനങ്ങളുടെ താല്‍ക്കാലിക ഓര്‍ഗനൈസറായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) അസീസിയ ഡിവിഷന്‍ ദാറുല്‍ ബൈദാ യൂണിറ്റ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇന്ന് (വ്യാഴം)

gulf, saudi

പ്രവാസി മനസ്സിന്റെ ആത്മസംഘര്‍ഷങ്ങളുമായി ‘ഞാനെഴുതിയ കത്തുകള്‍’

ദമ്മാം: വ്യവസായ പ്രമുഖന്‍ മുരളി ഊട്ടുകളത്തിന്റെ ‘ഞാനെഴുതിയ കത്തുകള്‍’ ഗസല്‍ ഡോക്യൂ ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി നിര്‍വഹിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ബിഗ് സ്‌ക്രീനില്‍ പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വരികള്‍ക്ക് ജേക്കബ് തോമസാണ് സംഗീതം നല്‍കി്. അശോകന്‍ ഐറണിയാണ് ഗസല്‍ ആലപിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോള്‍

Scroll to Top