Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

പ്രവാസി മനസ്സിന്റെ ആത്മസംഘര്‍ഷങ്ങളുമായി ‘ഞാനെഴുതിയ കത്തുകള്‍’

ദമ്മാം: വ്യവസായ പ്രമുഖന്‍ മുരളി ഊട്ടുകളത്തിന്റെ ‘ഞാനെഴുതിയ കത്തുകള്‍’ ഗസല്‍ ഡോക്യൂ ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി നിര്‍വഹിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ബിഗ് സ്‌ക്രീനില്‍ പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ വരികള്‍ക്ക് ജേക്കബ് തോമസാണ് സംഗീതം നല്‍കി്. അശോകന്‍ ഐറണിയാണ് ഗസല്‍ ആലപിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോള്‍ […]

gulf, saudi

‘നൂറ് പ്രകാശവര്‍ഷങ്ങള്‍’; അസ്സുഫ്ഫ നാട്ടുദര്‍സിന് റിയാദില്‍ പ്രൗഢ തുടക്കം

റിയാദ്: സമസ്തട നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) സംഘടിപ്പിക്കുന്ന ‘അസ്സുഫ്ഫ നാട്ടുദര്‍സി’ന് റിയാദില്‍ തുടക്കം. ‘നൂറ് പ്രകാശവര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ബത്ഹ ഡി പാലസ് ഹാളിലായിരുന്നു ഉദ്ഘാടന സമ്മേളനം. ആഗോളതലത്തില്‍ അഞ്ച് ലക്ഷം പഠിതാക്കളെ ലക്ഷ്യമിട്ട് നാട്ടില്‍ വിജയകരമായി നടപ്പാക്കിയ വിജ്ഞാന പദ്ധതിയുടെ പ്രവാസിതല വിപുലീകരണമാണ് റിയാദില്‍ ആരംഭിച്ചത്. പ്രവാചകരുടെയും പുണ്യസ്വഹാബികളുടെയും ജീവിതമാതൃകയും പാരമ്പര്യ ഇസ്‌ലാമിക അറിവുകളും സമൂഹത്തിലേക്ക് പകര്‍ന്നുനല്‍കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച

gulf, saudi

ഒഐസിസി ‘മികവ്- 2026’ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ദമ്മാം: ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് മൂന്നാമത് ‘മികവ്-2026 പി.എം. നജീബ് മെമ്മോറിയല്‍ എഡ്യുക്കേഷണല്‍ എക്‌സലന്‍സ്’ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി.എം. നജീബിന്റെ ഓര്‍മ്മക്കാണ് അവാര്‍ഡ്. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ ഒഐസിസി പ്രവര്‍ത്തകരുടെ മക്കളായ അറുപത് വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ദമ്മാം ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം

gulf, saudi

‘ഖിബ്‌ല’ മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു

റിയാദ്: റിച്ചൂസ് ബാനറില്‍ ത്രീ-ഐ മീഡിയ നിര്‍മ്മിച്ച മ്യൂസിക്കല്‍ ആല്‍ബം ‘ഖിബ്‌ല’ റിലീസ് ചെയ്തു. മജീദ് കെ.പി. പതിനാറങ്ങല്‍ രചന നിര്‍വഹിച്ച ആല്‍ബം കുഞ്ഞിമുഹമ്മദ് വയനാടാണ് സംഗീതവും ആലാപനവും നിര്‍വ്വഹിച്ചത്. അല്‍ വഫാ ഷോല മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജി.എം.എഫ് ഇശല്‍ മല്‍ഹാര്‍ വേദിയില്‍ സൗദി ഗായകന്‍ അഹമ്മദ് സുല്‍ത്താന്‍, ഗായിക ആശ ഷിജു എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു റിലീസ്. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ഫോര്‍ക്ക ചെയര്‍മാന്‍

saudi

പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം; ഷിബു ചക്രവര്‍ത്തിയോടൊപ്പം ഗാനസല്ലാപം

ദമ്മാം: വായനാദിനത്തിന്റെ ഭാഗമായി ‘പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം; ഷിബു ചക്രവര്‍ത്തിയോടൊത്ത് പാട്ടോരത്ത്’ സാഹിത്യ ഗാനസല്ലാപം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി. മലയാള ചലച്ചിത്ര ഗാനരചനാ രംഗത്തെ അതുല്യപ്രതിഭ ഷിബു ചക്രവര്‍ത്തിയുമായി ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ സൗദി മലയാളി സമാജം ആണ് പരിപാടി ഒരുക്കിയത്. ഗാനരചനാ ജീവിതത്തിലെ തുടക്കം, പാട്ടെഴുത്തു വഴികളിലെ സന്തോഷങ്ങള്‍, നേരിട്ട പ്രതിസന്ധികള്‍, പഴയകാലത്തെയും പുതുതലമുറയിലെയും ഗാനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. തന്റെ തൂലികയില്‍ പിറന്ന ഹിറ്റ് ഗാനങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചും അവയുടെ പിറവിയെക്കുറിച്ചും സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് പാടിയും

gulf, saudi

‘തൂഫാന്‍’ കാമ്പയിന് ഐക്യദ്യാര്‍ഢ്യം; രിസാലത്തുല്‍ ഇസ്ലാം മദ്രസയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദ് റീജിയന്റെ ലഹരിവിരുദ്ധ കാമ്പയിന്‍. ഇതിന്റെ ഭാഗമായി റിയാദ് രിസാലത്തുല്‍ ഇസ്ലാം മദ്രസയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ ‘തൂഫാന്‍’ മയക്കുമരുന്ന് വിരുദ്ധ കാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനപ്രകാരമാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. മാരകരോഗങ്ങള്‍ക്കും അകാലമരണത്തിനും കാരണമാകുന്ന ലഹരിയുടെ വിപത്തില്‍നിന്ന് സ്വയം രക്ഷനേടുന്നതിനൊപ്പം കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ ആഹ്വാനം ചെയ്തു.

gulf, saudi

ഹ്രസ്വകാല ഹജ്ജ് പാക്കേജ്; വിദേശ ഇന്ത്യക്കാര്‍ക്ക് സംവരണം വേണം: ഐ.സി.എഫ്

റിയാദ്: കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കിയ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ വിദേശ ഇന്ത്യക്കാര്‍ക്കായി (എന്‍.ആര്‍.ഐ) പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. ഹജ്ജ് തീര്‍ഥാടകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 20 ദിവസത്തെ ഹ്രസ്വകാല പാക്കേജ് ഏറെ കാലോചിതമായ നടപടിയാണെന്ന് ഐ.സി.എഫ് വിലയിരുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പുതിയ പദ്ധതി വലിയ അനുഗ്രഹമാകും. നിലവിലുള്ള സാധാരണ ഹജ്ജ് പാക്കേജുകള്‍ക്ക് കൂടുതല്‍ ദിവസത്തെ ലീവ്

gulf, saudi

റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

റിയാദ്: ഒന്നിച്ച് ജീവിക്കാന്‍ കൊതിച്ച് മറുനാട്ടിലേക്ക് വണ്ടി കയറിയവര്‍ ഒടുവില്‍ മരണത്തിന്റെ ഇടവേളകളില്‍ പരസ്പരം പിന്‍തുടര്‍ന്ന് ജീവനറ്റ ശരീരങ്ങളായി ജന്മനാട്ടിലേക്ക് മടങ്ങി. ഒരു മാസം മുമ്പ് ശുമേസി കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ മലയാളി നഴ്‌സും ഭര്‍ത്താവും 15 ദിവസത്തെ വ്യത്യാസത്തിലാണ് ജീവിതം അവസാനിപ്പിച്ചത്. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആശാരിപ്പറമ്പില്‍ ലിധിയ തോമസ് (31), ഭര്‍ത്താവ് കോട്ടയം കടയനിക്കാട് ഒലിക്കുന്നേല്‍ ആല്‍ബിന്‍ തോമസ് (33) എന്നിവരാണ് ജീവനൊടുക്കിയത്. ഏതാനും വര്‍ഷങ്ങളായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന ലിധിയയോടൊപ്പം

gulf, saudi

കേരളത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് മൂന്നിന സ്തംഭങ്ങള്‍ നിര്‍ദ്ദേശിച്ച് ഡോ. ആസാദ് മൂപ്പന്‍

റിയാദ്: സംസ്ഥാനത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും കരുത്തുപകരുന്ന പുരോഗമനപരമായ ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍. മാനവ വികസന സൂചകങ്ങളില്‍ എക്കാലവും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ ഒരു ആഗോള വിജ്ഞാനനവീകരണ കേന്ദ്രമായി മാറ്റിയെടുക്കാന്‍ വരും വര്‍ഷങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ ദൗത്യ പ്രാധാന്യത്തോടെയുള്ള ഇടപെടല്‍ വേണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം, കാര്‍ഷിക രംഗം, എഐ അധിഷ്ഠിത വിദ്യാഭ്യാസം എന്നിവയാകണം

gulf, saudi

പ്രവാസികളെ തഴഞ്ഞു; സംസ്ഥാന ബജറ്റിനെതിരെ ‘കേളി’

റിയാദ്: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പൂര്‍ണമായും അവഗണിച്ച സംസ്ഥാന ബജറ്റിനെതിരെ റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രതിഷേധിച്ചു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് കോടി രൂപ നാട്ടിലേക്കയച്ച് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നവരോടാണ് അവഗണന. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങള്‍, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പാക്കാന്‍ ബജറ്റില്‍ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേളി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തിലും ആഭ്യന്തര വിപണിയിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളെ വെറും വിദേശനാണ്യ വരുമാന സ്രോതസ്സായി മാത്രം

gulf, saudi

വിവാഹത്തിനായി നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം; മലയാളി യുവാവിന്റെ വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍

ഹഫര്‍ അല്‍ ബാതിന്‍: വിവാഹത്തിനായി ഈ മാസം 25ന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എടക്കര ഉഴുതല്‍പറമ്പ് മുസ്‌ലിയാരകത്ത് മുന്നാ സാഹിലിനെയാണ് (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന കമ്പനി ഗോഡൗണിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രമുഖ ഭക്ഷ്യവിതരണ ഗ്രൂപ്പിന്റെ ഹഫര്‍ അല്‍ ബാതിന്‍ ശാഖയില്‍ രണ്ടു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഹഫര്‍ അല്‍ ബാതിനിലെ കിംഗ് ഖാലിദ്

gulf, saudi

ലോകകപ്പ് ആവേശം ഷോപ്പിംഗ് ഉത്സവമാക്കി സിറ്റി ഫ്‌ളവര്‍; വമ്പന്‍ ഓഫറുകളുമായി ‘വേള്‍ഡ് കപ്പ് മാഡ്‌നസ്’

റിയാദ്: സൗദി അറേബ്യയില്‍ അലയടിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെ വേറിട്ട ഷോപ്പിംഗ് മഹോത്സവമാക്കി മാറ്റി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍. ‘സിറ്റി ഫ്‌ളവര്‍ വേള്‍ഡ് കപ്പ് മാഡ്‌നസ്’ എന്ന പേരില്‍ ആകര്‍ഷകമായ ഓഫര്‍ പെരുമഴയ്ക്കാണ് സിറ്റി ഫഌവര്‍ സ്‌റ്റോറുകളില്‍ തുടക്കമായിരിക്കുന്നത്. റിയാദ് ബത്ഹ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പ്രൗഢ ചടങ്ങില്‍ സിറ്റി ഫ്‌ളവര്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ അന്‍വര്‍ സാദത് ഉദ്ഘാടനം ചെയ്തു. റഷീദ് ദയ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. അഹമ്മദ് കമ്പായതില്‍, മാര്‍ക്കറ്റിംഗ്

gulf, saudi

പ്രവാസി ഓര്‍മ്മകളുടെ സൗഹൃദക്കൂട്; റിയാദ് കെഎംസിസി വനിതാ ലീഡേഴ്‌സ് സംഗമം

കോഴിക്കോട്: റിയാദ് കെഎംസിസി വനിതാ വിംഗ് രൂപീകരണ കാലം മുതല്‍ കമ്മിറ്റിയെ നയിച്ചവര്‍ ഒരുമിപ്പിച്ചുകൂടി ‘മുന്‍ ലീഡേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു. പ്രവാസി ഓര്‍മ്മകളും സൗഹൃദങ്ങളും പുതുക്കിയ വേറിട്ട ഒത്തുചേരലിന് കോഴിക്കോട്ടെ സഊദി കെഎംസിസി സെന്റര്‍ വേദിയായി. നിലവിലെ വനിതാ കമ്മിറ്റി ജനറല്‍ സെക്രട്റി ജസീല മൂസ അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍പേഴ്‌സണും കാസര്‍കോട് മംഗല്‍പാടി പഞ്ചായത്ത് വനിതാ ലീഗ് ട്രഷററുമായ കമറുന്നിസ്സ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷവും പൊതുരംഗത്ത് സജീവമാകുകയും മികച്ച നേട്ടങ്ങള്‍

gulf, saudi

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നിസാര്‍ കാട്ടില്‍ മടങ്ങുന്നു

റിയാദ്: സൗദി അറേബ്യയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്‌കാരിക, കാരുണ്യ മേഖലകളില്‍ മൂന്ന് പതിറ്റാണ്ടു സജീവ സാന്നിധ്യമായിരുന്ന നിസാര്‍ കാട്ടില്‍ മടങ്ങുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി പ്രൗഢമായ യാത്രയയപ്പ് നല്‍കി. ആധുനിക സാങ്കേതിക വിദ്യകളോ യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന മൂന്ന് പതിറ്റാണ്ട് മുമ്പുള്ള പ്രതികൂല സാഹചര്യത്തിലാണ് നിസാര്‍ കാട്ടില്‍ സൗദിയില്‍ എത്തുന്നത്. അന്നത്തെ എസ്.വൈ.എസ് പ്രസ്ഥാനത്തിന് സൗദിയില്‍ അടിത്തറ പാകുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. വിവിധ പ്രവിശ്യകളില്‍ സഞ്ചരിച്ച് സെന്‍ട്രല്‍

Scroll to Top