പ്രവാസി ഓര്‍മ്മകളുടെ സൗഹൃദക്കൂട്; റിയാദ് കെഎംസിസി വനിതാ ലീഡേഴ്‌സ് സംഗമം
കോഴിക്കോട്: റിയാദ് കെഎംസിസി വനിതാ വിംഗ് രൂപീകരണ കാലം മുതല്‍ കമ്മിറ്റിയെ നയിച്ചവര്‍ ഒരുമിപ്പിച്ചുകൂടി ‘മുന്‍ ലീഡേഴ്‌സ് സംഗമം’ സംഘടിപ്പിച്ചു. പ്രവാസി ഓര്‍മ്മകളും സൗഹൃദങ്ങളും പുതുക്കിയ വേറിട്ട ഒത്തുചേരലിന് കോഴിക്കോട്ടെ സഊദി കെഎംസിസി സെന്റര്‍ വേദിയായി. നിലവിലെ വനിതാ കമ്മിറ്റി ജനറല്‍ സെക്രട്റി ജസീല മൂസ അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍പേഴ്‌സണും കാസര്‍കോട് മംഗല്‍പാടി പഞ്ചായത്ത് വനിതാ ലീഗ് ട്രഷററുമായ കമറുന്നിസ്സ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയ ശേഷവും പൊതുരംഗത്ത് സജീവമാകുകയും മികച്ച നേട്ടങ്ങള്‍ […]














