Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
gulf, saudi

ഓര്‍മ്മകളുടെ മിന: ഹജ്ജ് സേവനത്തിന്റെ പ്രവാസമനസ്സ്

എം. അബ്ദുല്‍ സലാം കണ്ടത്തില്‍ (പ്രസിഡന്റ്, സവ) സൗദി അറേബ്യയിലെ ഓരോ മണല്‍ത്തരിക്കും പ്രവാസത്തിന്റെ കനല്‍ച്ചൂടുണ്ട്; ഒപ്പം കണ്ണീരിന്റെ നനവും. എന്നാല്‍, കനലിനെ കാരുണ്യത്തിന്റെ പനിനീര്‍പ്പൂക്കളാക്കി മാറ്റുന്ന ചില പുണ്യകാലങ്ങളുണ്ട്. അതിലൊന്നാണ് ഹജ്ജ് നാളുകള്‍. എന്നാല്‍, ഇത്തവണത്തെ ഹജ്ജ് നാളുകള്‍ക്ക് എന്റെ മനസ്സിന് ഒട്ടും സുഖമില്ല. വിശുദ്ധ നഗരത്തിലേക്ക് ദൈവത്തിന്റെ അതിഥികള്‍ ഒഴുകിയെത്തുമ്പോള്‍, അവര്‍ക്കായി ഒരിറ്റു സേവനം ചെയ്യാന്‍ കഴിയാതെ മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്നതിന്റെ വലിയൊരു സങ്കടം ഉള്ളില്‍ വിങ്ങിപ്പൊട്ടുന്നുണ്ട്. ആ മനോവിഷമത്തിനിടയിലാണ്, എന്റെ ജീവിതത്തെ ധന്യമാക്കിയ, […]

gulf, saudi

സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും പിന്നെ ഒരു മലയാളിയും; 330 കോടിയുടെ ‘7 ഡോഗ്‌സ്’ മെയ് 27ന് തിയേറ്ററുകളില്‍

റിയാദ്: സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് അന്താരാഷ്ട്ര ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘7 ഡോഗ്‌സ്’ മെയ് 27ന് പ്രദര്‍ശനത്തിനെത്തു. സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം ‘ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ’ ഒരുക്കിയ പ്രശസ്ത സംവിധായക ജോഡികളായ ആദില്‍ അല്‍ ഹര്‍ബി, ബിലാല്‍ ഫലാഹ് എന്നിവരാണ് ചിത്രത്തിന് പിന്നില്‍. പൂര്‍ണമായും റിയാദില്‍ ചിത്രീകരിച്ച സിനിമയില്‍ സല്‍മാന്‍ ഖാന്‍, സജ്ഞയ് ദത്ത് എന്നിവരോടൊപ്പം പ്രവാസി മലയാളി നജാത് ബിന്‍ അബ്ദുല്‍ റഹ്മാനും കഥാപാത്രമാണ്. മലയാളി സിനിമാപ്രേമികള്‍ക്ക് ആവേശം നല്‍കുന്ന

gulf, saudi

100 മണിക്കൂര്‍ വിപണി വിസ്മയം; ‘ഈദ് പ്രൈസ് ഡ്രോപ്പുമായി’ സൗദി ലുലു, ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം ‘പേ ബാക്ക്’ ഓഫര്‍

റിയാദ്: ഈദ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ഹ്യൂജ് ഈദ് പ്രൈസ് ഡ്രോപ്’ ഓഫറുകള്‍ക്ക് തുടക്കം. നൂറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ വിപണി വിസ്മയത്തില്‍ അവിശ്വസനീയമായ വിലക്കിഴിവുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്ലാ വിഭാഗം ഉത്പന്നങ്ങള്‍ക്കും എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ലഭ്യമാണ്. 100 മണിക്കൂര്‍; വന്‍ ഡിസ്‌കൗണ്ട്മേയ് 23 മുതല്‍ 26 വരെ നീളുന്ന ഓഫര്‍ കാലയളവിലാണ് ഈദ് ഷോപ്പിങ്ങിനെത്തുന്നവര്‍ക്കായി ഏറ്റവും മികച്ച വിലക്കുറവ് ലുലു ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഗ്രോസറി, ഫ്രഷ് ഫുഡ്, നിത്യോപയോഗ സാധനങ്ങള്‍

gulf, saudi

കുഞ്ഞാലിക്കുട്ടിയുടെ ചരിത്ര ജയം: റിയാദില്‍ കെഎംസിസി ‘വിജയാരവം’

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന്റേയും മലപ്പുറം മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടി നേടിയ ചരിത്ര ഭൂരിപക്ഷത്തിന്റേയും ആവേശം പ്രവാസലോകത്തും അലയടിക്കുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം മണ്ഡലം കെഎംസിസി റിയാദില്‍ ‘വിജയാരവം’ സംഘടിപ്പിച്ചു. റിയാദ് ‘അമയിക്കാന്‍’ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ഷുക്കൂര്‍ വടക്കേമണ്ണ അധ്യക്ഷത വഹിച്ചു. പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണവും സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണവും കേരള ജനതയുടെ പ്രതികരണമാണ് എല്‍ഡിഎഫിന്റെപരാജയമെന്ന്

gulf

പ്രവാസിയുടെ കണ്ണീരൊപ്പാന്‍; പ്രതീക്ഷയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍

തിരുവനന്തപുരം: പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനത്ത് സമഗ്രമായ പ്രവാസി നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പ്രവാസി പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, നിക്ഷേപം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉള്‍പ്പെടുത്തണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളതുള്‍പ്പെടെ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ അടങ്ങിയ 13 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് കൈമാറി.

gulf, saudi

മഴ മുന്നറിയിപ്പുണ്ടെങ്കില്‍ ഈദ്ഗാഹുകള്‍ പള്ളിയില്‍

റിയാദ്: സഊദി അറേബ്യയില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍ ശൈഖ് നിര്‍ദേശം നല്‍കി. വിശ്വാസികളെ സ്വീകരിക്കാന്‍ രാജ്യത്തെ ഈദ്ഗാഹുകളും മസ്ജിദുകളും സജ്ജമാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷം രാജ്യത്തെ എല്ലാ ഈദ്ഗാഹുകളിലും വലിയ പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. ഈദ്ഗാഹുകള്‍ക്ക് അടുത്തുള്ള പള്ളികളില്‍ പ്രത്യേക നമസ്‌കാരം ഉണ്ടായിരിക്കില്ല.പെരുന്നാള്‍ ദിവസത്തെ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍

gulf, saudi

വിശ്വസനീയ വിവരങ്ങള്‍ തത്സമയം; സുരക്ഷിത ഹജ്ജിന് മാധ്യമ ഏകോപനം

റിയാദ്: ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുളള ബോധവല്‍ക്കരണങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള മാധ്യമ ഏകോപനത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്ത് മൂന്നാമത് ഹജ്ജ് ആരോഗ്യ സുരക്ഷാ ഫോറം റിയാദില്‍ സംഘടിപ്പിച്ചു. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം വിവിധ ഭാഷകളില്‍ പുറത്തിറക്കുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ യോഗം എടുത്തുപറഞ്ഞു. വിവരങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കാനും പുതിയ സംഭവവികാസങ്ങള്‍ തത്സമയം പങ്കുവെക്കാനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ആധുനിക മാധ്യമങ്ങളും പ്രയോജനപ്പെടുത്തണം. ആരോഗ്യ സുരക്ഷാ പദ്ധതികളും ഭരണകൂടത്തിന്റെ സേവനങ്ങളും തീര്‍ഥാടകര്‍ക്കുള്ള ആത്മവിശ്വാസം

gulf, saudi

ഹാജിമാര്‍ക്ക് മികച്ച സേവനം: ഹജ്ജ്-ഉംറ മന്ത്രാലയം ശില്‍പ്പശാല

മക്ക: ഹജ്ജ് തീര്‍ഥാടനം ഏറ്റവും കുറ്റമറ്റ രീതിയില്‍ വിജയകരമാക്കുന്നതിനും സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും സഊദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മക്കയില്‍ പ്രത്യേക ശില്‍പ്പശാല. മക്ക അല്‍ കുബ്ര ഹാളില്‍ നടന്ന ‘പ്രീകോര്‍ ഹജ്ജ് വര്‍ക്ക്‌ഷോപ്പില്‍’ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഉന്നത ഉദ്യോഗസ്ഥ സംഘവും പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോണ്‍സല്‍ സദഫ് ചൗധരി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഹജ്ജ് കോര്‍ഡിനേറ്റര്‍മാര്‍, ഹജ്ജ് ഓഫീസര്‍മാര്‍, ഹജ്ജ് സൂപ്രണ്ടുമാര്‍,

gulf, saudi

നവയുഗം മുന്‍ സെക്രട്ടറി റഷീദ് ദമ്മാമില്‍ മരിച്ചു

ദമ്മാം: സാമൂഹ്യപ്രവര്‍ത്തകനും നവയുഗം സാംസ്‌കാരിക വേദി മുന്‍ സെക്രട്ടറിയുമായ പെരുമ്പാവൂര്‍ സ്വദേശി അന്തരിച്ചു. എറണാകുളം പെരുമ്പാവൂര്‍ വെറ്റിലപ്പാറ പിണ്ടിമന മൈലങ്കല്‍ വീട്ടില്‍ റഷീദ് (48) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അബ്ദുള്‍ അസീസിന്റെയും നാച്ചി അസീസിന്റെയും മകനാണ്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റഷീദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി അല്‍ ഖുദരിയ്യയിലെ സ്റ്റീല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. സനു മഠത്തില്‍ സ്മാരക ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉള്‍പ്പെടെ

gulf, saudi

മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

തിരുവനന്തപുരം: പ്രവാസി ക്ഷേമം, പുനരധിവാസം, വികസനം എന്നിവ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്). പുതിയ സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശന് സംഘടന നിവേദനം സമര്‍പ്പിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാമൂഹിക വികസനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം കാണണം. നോര്‍ക്കയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ സമഗ്ര പരിഷ്‌കാരം വേണം. ഗള്‍ഫിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും പ്രവാസി ജീവിതത്തെക്കുറിച്ചും പ്രായോഗിക

gulf, saudi

നിറങ്ങളുടെ പൂക്കാലമൊരുക്കി കുട്ടിപ്പട; റിയാദില്‍ കേളി കുടുംബവേദി ‘ജ്വാല’ ജ്വലിച്ചു

റിയാദ്: കേളി കുടുംബവേദി ‘ജ്വാല അവാര്‍ഡ്-2026’ന്റെ ഭാഗമായി റിയാദില്‍ മെഗാ ഡ്രോയിംഗ് മത്സരം ശ്രദ്ധേയമായി. അല്‍ വഫ ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് മലാസ് ഷോല ഷോപ്പിംഗ് മാളില്‍ നടത്തിയ മത്സരത്തില്‍ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. നാലും ആറും വയസ്സുകാര്‍ ഉള്‍പ്പെട്ട ഒന്നാം വിഭാഗത്തിനും ഏഴ് മുതല്‍ പത്ത് വയസ്സ് വരെയുള്ള രണ്ടാം വിഭാഗത്തിനും മുന്‍കൂട്ടി തയ്യാറാക്കിയ ചിത്രങ്ങളില്‍ നിറം നല്‍കാനായിരുന്നു അവസരം. 11 മുതല്‍ 15 വയസ്സ് വരെയുളളവര്‍ക്ക് ‘ജീവിതത്തില്‍

gulf, saudi

യാമ്പുവില്‍ ഇന്ത്യന്‍ സമൂഹവുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി

യാമ്പു: സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ യാമ്പുവിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യാമ്പുവിലെ പ്രവാസി മലയാളി സംഘടനകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ കൂട്ടായ്മകളുടെ ഭാരവാഹികളും പ്രവാസി പ്രമുഖരും സംബന്ധിച്ചു. ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള വേദിയായി കൂടിക്കാഴ്ച മാറി. യാമ്പു മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യസമയത്തും കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാക്കുക, പ്രവാസികളുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ പിന്തുണ

gulf, saudi

ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്റര്‍; ഗഫൂര്‍ കൊയിലാണ്ടി പ്രസിഡന്റ്

റിയാദ്: ബ്ലഡ് ഡോണേഴ്‌സ് കേരള സൗദി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസിലെ ചെറീസ് റസ്റ്ററന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. എന്‍ആര്‍കെ മുന്‍ ചെയര്‍മാന്‍ ഉസ്മാന്‍ കോയ കാലിക്കറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ബിഡികെ സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്‌കരന്റെ സ്മരണയ്ക്ക് മുന്നില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വാര്‍ഷിക റിപ്പോര്‍ട്ട് യോഗo അംഗീകരിച്ചു. 2026-27 വര്‍ഷത്തേക്കുള്ള 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. തൊമ്മിച്ചന്‍

gulf, saudi

പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് ഐസിഎഫ് യാത്രയയപ്പ്

റിയാദ്: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് റിയാദില്‍ നിന്ന് പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) യാത്രയയപ്പ് നല്‍കി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി തീര്‍ത്ഥാടകരും പ്രവാസി പ്രമുഖരും സംബന്ധിച്ചു. റിയാദില്‍ നിന്ന് ഖുദ്‌സ് ഉള്‍പ്പെടെയുള്ള വിവിധ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ഐസിഎഫ് റീജിയന്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മങ്ങളെക്കുറിച്ച് കൃത്യമായ ധാരണ

Scroll to Top