സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം
റിയാദ്: ഇന്ത്യയില്‍ നിന്ന് ശരാശരി മാസം 200 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കസ്റ്റംസ് അതോറിറ്റി. ചൈനയില്‍ നിന്നാണ് സൗദിയിലേക്ക് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള മൂന്ന് മാസങ്ങളിലെ ഇറക്കുമതി സംബന്ധിച്ച വിശദാംശങ്ങള്‍ കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ടു. മൂന്നു മാസത്തിനിടെ ഇന്ത്യയില്‍ നിന്നു 613 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ചൈനയില്‍ നിന്ന് മാസം ശരാശരി 787 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ […]











